Loading info...
Home » ദുബായിലെ പൊതു പാർക്കുകളിൽ സൗജന്യ ഐസ്‌ക്രീം വിതരണ സമയത്തിൽ മാറ്റം

ദുബായിലെ പൊതു പാർക്കുകളിൽ സൗജന്യ ഐസ്‌ക്രീം വിതരണ സമയത്തിൽ മാറ്റം

by Raneesha Nizar
ദുബായിലെ പൊതു പാർക്കുകളിൽ സൗജന്യ ഐസ്‌ക്രീം വിതരണ സമയത്തിൽ മാറ്റം

ദുബായ്: ബലിപെരുന്നാൾ ആഘോഷങ്ങളുടെ ഭാഗമായി ദുബായിലെ പൊതു പാർക്കുകളിൽ സന്ദർശകർക്കായി ഒരുക്കുന്ന സൗജന്യ ഐസ്‌ക്രീം വിതരണത്തിന്റെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. ദുബായ് മുനിസിപ്പാലിറ്റിയുടെ ആദ്യ പ്രഖ്യാപനത്തിൽ പെരുന്നാളിന്റെ ഒന്നും രണ്ടും ദിവസങ്ങളിൽ വൈകുന്നേരം 4 മണി മുതൽ 7 മണി വരെ ഐസ്‌ക്രീം നൽകുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ പുതുക്കിയ സമയക്രമം അനുസരിച്ച് പെരുന്നാൾ ദിനമായ ബുധനാഴ്ച (നാളെ) വൈകുന്നേരം 5 മണി മുതൽ 7 മണി വരെ മാത്രമായിരിക്കും സൗജന്യ ഐസ്‌ക്രീം വിതരണം ചെയ്യുകയെന്ന് ദുബായ് പബ്ലിക് പാർക്സ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. ദുബായിലെ തെരഞ്ഞെടുത്ത ആറ് പൊതു പാർക്കുകളിലാണ് സന്ദർശകർക്കായി ഈ പ്രത്യേക പെരുന്നാൾ സമ്മാനം ഒരുക്കിയിരിക്കുന്നത്. അവധിക്കാലത്ത് പാർക്കുകളിൽ എത്തുന്നവർക്ക് ചൂടിൽ നിന്ന് ആശ്വാസം പകരാനും കുട്ടികൾ ഉൾപ്പെടെയുള്ള സന്ദർശകർക്ക് കൂടുതൽ സന്തോഷം നൽകാനുമാണ് ഈ ജനപ്രിയ സംരംഭം സംഘടിപ്പിച്ചിരിക്കുന്നത്. പെരുന്നാൾ ദിനത്തിൽ പാർക്കുകളിലേക്ക് പോകുന്നവർ ഈ സമയമാറ്റം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.

You may also like