Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:26 PM

ദുബായ് ആർ.ടി.എയുടെ ‘ബസ് ഓൺ ഡിമാൻഡ്’ സേവനം വ്യാപിപ്പിക്കുന്നു

നാല് പുതിയ മേഖലകളിൽ കൂടി ലഭ്യമാകും

by silvya

ദുബായ് : ദുബായിലെ പൊതുഗതാഗത സംവിധാനം കൂടുതൽ ലളിതമാക്കുന്നതിന്റെ ഭാഗമായി ആർ.ടി.എ തങ്ങളുടെ ‘ബസ് ഓൺ ഡിമാൻഡ്’ സേവനം പുതിയ നാല് മേഖലകളിലേക്ക് കൂടി വ്യാപിപ്പിച്ചു. അൽ ഖുസൈസ്, ജുമൈറ വില്ലേജ് സർക്കിൾ , അൽ വർഖ, ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്ക് എന്നിവയാണ് പുതിയ ഇടങ്ങൾ. ഈ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായ സാഹചര്യത്തിലാണ് ആർ.ടി.എ ഈ തീരുമാനം എടുത്തത്. ഇതോടെ ദുബായിലെ ആകെ 17 മേഖലകളിൽ ഈ സൗകര്യപ്രദമായ യാത്രാ സേവനം ലഭ്യമാകും. സ്മാർട്ട് ആപ്പ് വഴി ആവശ്യാനുസരണം ബസ് ബുക്ക് ചെയ്യാൻ സാധിക്കുന്ന ഈ സംവിധാനം മെട്രോ സ്റ്റേഷനുകളിലേക്കും മറ്റ് പ്രധാന കേന്ദ്രങ്ങളിലേക്കും എളുപ്പത്തിൽ എത്താൻ യാത്രക്കാരെ സഹായിക്കുന്നു.

You may also like