Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 03:39 PM

അബുദാബിയിൽ ഒട്ടകങ്ങളെ മേയ്ക്കുന്നതിന് നിരോധനം

by Raneesha Razak
അബുദാബി : അബുദാബിയിലെ പ്രകൃതിദത്ത സസ്യജാലങ്ങളെയും മരുഭൂമിയിലെ ആവാസവ്യവസ്ഥയെയും സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒട്ടകങ്ങളെ തുറന്നുവിട്ട് മേയ്ക്കുന്നതിനായുള്ള വാർഷിക നിരോധനം പ്രാബല്യത്തിൽ വന്നു. 2026 ഒക്ടോബർ 16 മുതൽ ആരംഭിച്ച നിരോധനം 2027 മേയ് 14 വരെ തുടരുമെന്ന് പരിസ്ഥിതി ഏജൻസി – അബുദാബി (EAD) അറിയിച്ചു.
മഴ കനത്തതിനെ തുടർന്നുണ്ടായ സസ്യവളർച്ച കണക്കിലെടുത്ത് അൽ ദഫ്ര റീജിയൻ ഭരണാധികാരി പ്രതിനിധിയും ഇ.എ.ഡി ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്യാന്റെ നിർദേശപ്രകാരം ഇത്തവണ ഏപ്രിൽ 22 മുതൽ തന്നെ മേച്ചിൽ സീസൺ ആരംഭിച്ചിരുന്നു. നിലവിലെ സീസൺ അവസാനിച്ച സാഹചര്യത്തിൽ ഒട്ടക ഉടമകളും വളർത്തുമൃഗ പരിപാലകരും ഈ സീസണൽ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You may also like