3
അബുദാബി : അബുദാബിയിലെ ഷെയ്ഖ് ഖലീഫ മെഡിക്കൽ സിറ്റിയും അമേരിക്കയിലെ പ്രശസ്തമായ സിൻസിനാറ്റി ചിൽഡ്രൻസ് ഹോസ്പിറ്റലും കൈകോർത്തതോടെ, അബുദാബിയിൽ 969 കുട്ടികൾക്ക് മികച്ച ചികിത്സ ലഭിച്ചു. 2025 ഏപ്രിൽ മുതൽ 2026 ജൂൺ വരെയുള്ള സമയത്താണ് ഇത്രയും കുട്ടികൾക്ക് ഈ സേവനം ലഭ്യമാക്കിയത്.
ഇതുവഴി 189 കുടുംബങ്ങൾക്ക് ഇനി കുട്ടികളുടെ ചികിത്സയ്ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകേണ്ട അവസ്ഥ ഒഴിവാക്കാനായി.
അബുദാബിയിൽ ഒക്ടോബർ 16 മുതൽ 18 വരെ നടക്കുന്ന രാജ്യാന്തര കുട്ടികളുടെ മെഡിക്കൽ കോൺഫറൻസിന് (SIPC 2026) മുന്നോടിയായാണ് ഈ വിവരങ്ങൾ പുറത്തുവിട്ടത്. കുട്ടികളുടെ രോഗങ്ങളെക്കുറിച്ചും പുതിയ ചികിൽസാ രീതികളെക്കുറിച്ചും ചർച്ച ചെയ്യാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 700-ഓളം ഡോക്ടർമാരും വിദഗ്ധരും ഈ സമ്മേളനത്തിൽ പങ്കെടുക്കും.