Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 16, 2026 | 12:34 PM

ആഗോള ഭക്ഷ്യസുരക്ഷയ്ക്കായി മാതൃകാപരമായ ചുവടുവെപ്പുകളുമായി യുഎഇ

by Raneesha Razak
അബുദാബി : പട്ടിണിയും പോഷകാഹാരക്കുറവും നിർമാർജനം ചെയ്യുന്നതിനും പ്രാദേശിക-ആഗോള തലങ്ങളിൽ ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിനുമായി യു.എ.ഇ നടപ്പിലാക്കുന്നത് നിർണായക പദ്ധതികൾ. മാനുഷിക സഹായങ്ങൾ, വികസന പങ്കാളിത്തങ്ങൾ, കാർഷിക രംഗത്തെ നവീന ആശയങ്ങൾ എന്നിവയിലൂടെ ആഗോളതലത്തിൽ ലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിക്കാനാണ് രാജ്യത്തിന്റെ ശ്രമം.

2026-ൽ മാത്രം നിരവധി പദ്ധതികളാണ് യു.എ.ഇയുടെ നേതൃത്വത്തിൽ നടപ്പിലാക്കിയത്. അഞ്ച് ദശലക്ഷം കുട്ടികളെ പട്ടിണിയിൽ നിന്ന് രക്ഷിക്കാൻ ഫെബ്രുവരിയിൽ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ആരംഭിച്ച ‘എഡ്ജ് ഓഫ് ലൈഫ്’ (Edge of Life) കാമ്പെയ്ൻ വലിയ വിജയമായി. ഒരു ലക്ഷം ദിർഹം ലക്ഷ്യമിട്ട കാമ്പെയ്നിലേക്ക് 44,208 ദാതാക്കളിൽ നിന്നായി 2.822 ബില്യൺ ദിർഹത്തിലധികം സമാഹരിക്കാനായി. സുഡാൻ, കെനിയ, ചാദ് തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് സഹായമെത്തിക്കാനും ഗാസയിലേക്ക് കര, കടൽ, വ്യോമ മാർഗ്ഗങ്ങളിലൂടെ ഭക്ഷണം എത്തിക്കാനും യു.എ.ഇ മുൻകൈയെടുത്തിട്ടുണ്ട്.

ലോക ഭക്ഷ്യപദ്ധതിയുടെ (WFP) എക്സിക്യൂട്ടീവ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ട യു.എ.ഇ, ആഗോളതലത്തിൽ ഭക്ഷ്യക്ഷാമം നേരിടുന്നവർക്ക് സഹായം ഉറപ്പാക്കുന്നതിൽ നിർണായക പങ്കുവഹിക്കുന്നുണ്ട്. ഡിസംബറിൽ അബുദാബിയിൽ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ ജല സമ്മേളനത്തിനും രാജ്യം ആതിഥേയത്വം വഹിക്കും. ആഭ്യന്തരമായി ‘നാഷണൽ ഫുഡ് സെക്യൂരിറ്റി സ്ട്രാറ്റജി 2051’ നടപ്പിലാക്കുന്നതിലൂടെ 2051-ഓടെ ആഗോള ഭക്ഷ്യസുരക്ഷാ സൂചികയിൽ രാജ്യത്തെ ഒന്നാമതെത്തിക്കാനാണ് യു.എ.ഇ ലക്ഷ്യമിടുന്നത്.

You may also like