Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 12:12 AM

അബുദാബിയിലെ ഇവന്റ് കമ്പനിക്ക് 22,640 ദിർഹം പിഴ

by Raneesha Razak

അബുദാബി : കരാർ വ്യവസ്ഥകൾ ലംഘിച്ച് വിവാഹ ചടങ്ങ് സംഘടിപ്പിക്കുന്നതിൽ പരാജയപ്പെട്ട വെഡ്ഡിംഗ് പ്ലാനിംഗ് കമ്പനിക്കും മാനേജർക്കും എതിരെ അബുദാബി കോടതിയുടെ നിർണ്ണായക വിധി. മുൻകൂറായി വാങ്ങിയ 12,640 ദിർഹം തിരികെ നൽകാനും, ഉപഭോക്താവിന് സംഭവിച്ച നഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 10,000 ദിർഹം കൂടി നൽകാനുമാണ് അബുദാബി ഫസ്റ്റ് ഇൻസ്റ്റൻസ് കൊമേഴ്‌സ്യൽ കോടതി ഉത്തരവിട്ടത്.
ആകെ 61,000 ദിർഹത്തിന്റെ കരാറിലാണ് യുവാവ് കമ്പനിയുമായി ഒപ്പുവെച്ചിരുന്നത്. ഇതിന്റെ അഡ്വാൻസ് തുകയായി 12,640 ദിർഹം മാനേജരുടെ അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. എന്നാൽ നിശ്ചയിച്ച തീയതിയിൽ ചടങ്ങ് നടത്തുന്നതിൽ കമ്പനി പൂർണ്ണമായും വീഴ്ച വരുത്തി. തുടർന്ന് അവസാന നിമിഷം മറ്റൊരു കമ്പനിയെ സമീപിച്ച് വൻ തുക ചെലവഴിച്ചാണ് യുവാവ് വിവാഹം നടത്തിയത്. നോട്ടീസ് അയച്ചിട്ടും കമ്പനി പ്രതിനിധികളാരും കോടതിയിൽ ഹാജരായിരുന്നില്ല. കരാർ ലംഘനം വ്യക്തമായതോടെ മുൻകൂർ തുകയും നഷ്ടപരിഹാരവും കേസിന്റെ കോടതിച്ചെലവുകളും നൽകാൻ കോടതി ഉത്തരവിടുകയായിരുന്നു.

You may also like