Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 07:41 PM

ശീതകാല സീസണിന് മുന്നോടിയായി ഫ്ലൈദുബായ് സർവീസുകൾ വ്യാപിപ്പിച്ചു

by Raneesha Razak

ദുബായ് : ശീതകാല യാത്രാ സീസണിന് മുന്നോടിയായി സർവീസുകൾ വിപുലീകരിച്ച് ദുബായ് ആസ്ഥാനമായുള്ള വിമാനക്കമ്പനിയായ ഫ്ലൈദുബായ്. 56 രാജ്യങ്ങളിലായി 125-ലധികം ലക്ഷ്യസ്ഥാനങ്ങളിലേക്ക് നെറ്റ്‌വർക്ക് വ്യാപിപ്പിച്ച കമ്പനി, തങ്ങളുടെ മൊത്തം സർവീസുകളുടെ 85 ശതമാനവും പുനഃസ്ഥാപിച്ചു.
നിലവിൽ ആഴ്ചയിൽ ശരാശരി 2,200 സർവീസുകളാണ് ഫ്ലൈദുബായ് നടത്തുന്നത്. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് സെൻട്രൽ ഏഷ്യ, തെക്കുകിഴക്കൻ ഏഷ്യൻ വിപണികളിലേക്ക് സർവീസുകളുടെ എണ്ണം വർദ്ധിപ്പിച്ചിട്ടുണ്ട്. ബാങ്കോക്കിലെ ഡോൺ മുവാങ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ദിനംപ്രതിയുള്ള നേരിട്ടുള്ള സർവീസുകൾ ഒന്നിൽ നിന്ന് മൂന്നായി ഉയർത്തി. കൂടാതെ സെപ്റ്റംബർ 23 മുതൽ നേപ്പാളിലെ പൊഖാറയിലേക്ക് പുതിയ സർവീസ് ആരംഭിക്കും. കാഠ്മണ്ഡുവിന് ശേഷം ഫ്ലൈദുബായ് സർവീസ് നടത്തുന്ന നേപ്പാളിലെ രണ്ടാമത്തെ നഗരമാണ് പൊഖാറ.

You may also like