Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 30, 2026 | 09:19 PM

ദുബായിൽ ഇ-ബൈക്ക് ഡെലിവറി സേവനം കൂടുതൽ മേഖലകളിലേക്ക് വിപുലീകരിച്ച് ആർടിഎ

by Raneesha Nizar

ദുബായ് : ദുബായിൽ ഇലക്ട്രിക് ബൈക്ക് (ഇ-ബൈക്ക്) വഴിയുള്ള ഡെലിവറി സേവനം ഏഴ് പുതിയ മേഖലകളിലേക്ക് കൂടി വിപുലീകരിച്ച് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). ഫെബ്രുവരിയിൽ നാല് മേഖലകളിൽ വിജയകരമായി ആരംഭിച്ച പരീക്ഷണ ഘട്ടത്തിന് പിന്നാലെയാണ് സേവനം വ്യാപിപ്പിച്ചത്. അൽ ത്വവാർ 1, അൽ ത്വവാർ 2, അൽ ഖിസൈസ് 1, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളീവാർഡ്, ദുബായ് മീഡിയ സിറ്റി, ജുമൈറ ലേക്ക് ടവേഴ്‌സ് (JLT), ദുബായ് മരീന എന്നിവയാണ് പുതിയ മേഖലകൾ. ഇതോടെ പൈലറ്റ് ഘട്ടത്തിലുണ്ടായിരുന്ന അൽ കറാമ, അൽ ഹംരിയ, ഉമ്മു ഹുറൈർ, അൽ മൻഖൂൽ എന്നിവയുൾപ്പെടെ സേവനം ലഭ്യമാകുന്ന മൊത്തം മേഖലകളുടെ എണ്ണം 11 ആയി ഉയർന്നു.

സുസ്ഥിര ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനും പ്രവർത്തനച്ചെലവ് കുറയ്ക്കുന്നതിനുമായി ആവിഷ്കരിച്ച ദുബായുടെ കമേഴ്‌ഷ്യൽ ആൻഡ് ലോജിസ്റ്റിക്സ് ലാൻഡ് ട്രാൻസ്പോർട്ട് സ്ട്രാറ്റജി 2030-ന്റെ ഭാഗമായാണ് ഈ നടപടി. സൈക്ലിംഗ് ട്രാക്കുകളുടെ ലഭ്യത, വ്യാപാര സ്ഥാപനങ്ങളുടെ സാമീപ്യം, ഡെലിവറി ആവശ്യക്കാരുടെ എണ്ണം എന്നിവ കണക്കിലെടുത്താണ് പുതിയ മേഖലകൾ തിരഞ്ഞെടുത്തത്. പരീക്ഷണ ഘട്ടത്തിൽ ഉപഭോക്തൃ സംതൃപ്തി 99 ശതമാനവും ഡെലിവറി റൈഡർമാരുടെ സംതൃപ്തി 90 ശതമാനത്തിലധികവും രേഖപ്പെടുത്തിയതായി ആർടിഎ വ്യക്തമാക്കി. സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.

You may also like