Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:34 PM

യുഎഇ നിക്ഷേപകരെ ആഗോള വിപണികളിലേക്ക് നയിച്ച് ഡീലിങ് ആപ്പ്

സിംഗിൾ മാർക്കറ്റ് യുഗത്തിന് അന്ത്യം കുറിക്കുന്നു

by Raneesha Razak

യുഎഇ : പ്രാദേശിക വിപണികളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന നിക്ഷേപ ശീലങ്ങളിൽ നിന്ന് യുഎഇയിലെ നിക്ഷേപകർ വലിയ രീതിയിൽ ആഗോള വിപണികളിലേക്ക് മാറുന്നതായി ധനകാര്യ വിദഗ്ധർ വിലയിരുത്തുന്നു. ഒരു വിപണിയെ മാത്രം ആശ്രയിച്ച് പോർട്ട്ഫോളിയോകൾ നിർമ്മിക്കുന്ന രീതി വൈകാതെ ഇല്ലാതാകുമെന്ന് ഫിൻവാസിയ ഗ്രൂപ്പിന്റെയും ഡീലിങ് ആപ്പിന്റെയും കോ-ഫൗണ്ടറും സിഇഒയുമായ താജീന്ദർ വിർക് വ്യക്തമാക്കി. ആഗോള തലത്തിൽ 120-ലധികം രാജ്യങ്ങളിലായി 30,000-ത്തിലധികം നിക്ഷേപ മാർഗങ്ങളിലേക്ക് ഒരൊറ്റ അക്കൗണ്ടിലൂടെ പ്രവേശനം സാധ്യമാക്കുന്ന ഡീലിങ് (Dealing) പോലുള്ള ആധുനിക പ്ലാറ്റ്‌ഫോമുകളാണ് ഈ മാറ്റത്തിന് വഴിയൊരുക്കുന്നത്.
ഒരു സമ്പദ്‌വ്യവസ്ഥയെയും കറൻസിയെയും മാത്രം വിശ്വസിച്ച് നിക്ഷേപം നടത്തുന്നത് വലിയ സാമ്പത്തിക റിസ്ക് ആണെന്നും ആഗോളതലത്തിൽ ലഭ്യമായ 50,000-ത്തിലധികം ലിസ്റ്റഡ് കമ്പനികളിലേക്ക് നിക്ഷേപം വ്യാപിപ്പിക്കുകയാണ് സ്മാർട്ട് നിക്ഷേപകർ ചെയ്യേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ വിദേശ നിക്ഷേപങ്ങൾ ധനികർക്ക് മാത്രം പ്രാപ്യമായിരുന്നങ്കിൽ, ഇന്ന് സാങ്കേതികവിദ്യയുടെ വളർച്ച സാധാരണക്കാർക്കും അന്താരാഷ്ട്ര വിപണികൾ തുറന്നുനൽകിയിട്ടുണ്ട്. പ്രാദേശിക, ആഗോള വിപണികളുടെ കൃത്യമായ കൂട്ടിച്ചേർക്കലിലൂടെ മാത്രമേ വരും ദശകത്തിൽ മികച്ച സമ്പത്ത് സൃഷ്ടിക്കാൻ സാധിക്കൂ എന്നും യുഎഇയിലെ പ്രവാസി നിക്ഷേപകർ ഇതിനകം തന്നെ ഈ ആഗോള ചിന്താഗതിയിലേക്ക് മാറിക്കഴിഞ്ഞതായും താജീന്ദർ വിർക് കൂട്ടിച്ചേർത്തു.

You may also like