Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 8, 2026 | 09:39 AM

എഐ സാങ്കേതികവിദ്യയിൽ പാർക്ക് രൂപകൽപ്പന ചെയ്യാൻ ദുബായ്; ലോകത്താദ്യമായി ചലഞ്ച് പ്രഖ്യാപിച്ചു

by Raneesha Razak

ദുബായ് : ദുബായ് കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തുമിന്റെ നിർദ്ദേശപ്രകാരം, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പാർക്ക് രൂപകൽപ്പന ചെയ്യാനുള്ള ലോകത്തിലെ ആദ്യത്തെ ചലഞ്ച് ദുബായ് മുൻസിപ്പാലിറ്റി ആരംഭിച്ചു. ദുബായിലെ പ്രശസ്തമായ ‘അൽ സഫ 2 പാർക്ക്’ എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ പുനർരൂപകൽപ്പന ചെയ്യാനാണ് മത്സരാർത്ഥികൾക്ക് അവസരം. പരിസ്ഥിതി സൗഹൃദവും സുസ്ഥിരവുമായ മാസ്റ്റർ പ്ലാനുകൾ തയ്യാറാക്കുന്ന ഈ ആഗോള മത്സരത്തിൽ ആർക്കിടെക്റ്റുകൾക്കും ഗവേഷകർക്കും വിദ്യാർത്ഥികൾക്കും പങ്കെടുക്കാം. ആകെ രണ്ട് ലക്ഷം ദിർഹമാണ് (200,000 AED) സമ്മാനത്തുക. താല്പര്യമുള്ളവർക്ക് ദുബായ് മുൻസിപ്പാലിറ്റിയുടെ ഔദ്യോഗിക പ്ലാറ്റ്‌ഫോം വഴി 2026 ഓഗസ്റ്റ് 15 വരെ അപേക്ഷിക്കാം.

You may also like