Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 09:43 AM

പാക്കറ്റ് ഭക്ഷണങ്ങളിൽ ഉപ്പ്, പഞ്ചസാര, കൊഴുപ്പ് എന്നിവയ്ക്ക് കർശന നിയന്ത്രണവുമായി യുഎഇ

by Raneesha Razak
ദുബായ് : പാക്കറ്റ് ഭക്ഷണങ്ങളിലെ ഉപ്പ് (സോഡിയം), പഞ്ചസാര, കൊഴുപ്പ് എന്നിവയുടെ അളവ് പരിമിതപ്പെടുത്തി യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) പുതിയ ഉത്തരവ് പുറത്തിറപ്പിച്ചു. അപ്പം, ഫ്ലേവേർഡ് യോഗർട്ട്, ലബാൻ, പ്രൊസസ്ഡ് ചീസ്, ചിപ്സ് തുടങ്ങിയവയാണ് പ്രധാനമായും ഈ പരിധിക്കിതത്തിൽ വരുന്നത്.
പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി നടപ്പിലാക്കുന്ന ഈ നിയമപ്രകാരം, 2030 ഡിസംബർ 31-ഓടെ എല്ലാ ഉൽപ്പന്നങ്ങളും അന്തിമ അളവുകോലുകൾ പൂർണ്ണമായും പാലിച്ചിരിക്കണം. മാനദണ്ഡങ്ങൾ ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് 5,000 ദിർഹം മുതൽ 500,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

You may also like