Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 01:27 PM

അവയവമാറ്റത്തിൽ പുതിയ ചരിത്രമെഴുതാൻ യുഎഇ; മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യരിലേക്ക്

by Raneesha Razak

അബുദാബി : ആഗോളതലത്തിൽ നേരിടുന്ന അവയവക്ഷാമം പരിഹരിക്കുന്നതിനായി മൃഗങ്ങളുടെ അവയവങ്ങളും ബയോ എഞ്ചിനീയറിങ് ടിഷ്യൂകളും മനുഷ്യരിൽ വെച്ചുപിടിപ്പിക്കുന്നതിനുള്ള (Animal-to-Human Transplants) നിയമനിർമ്മാണ നടപടികളുമായി യുഎഇ. മെഡിക്കൽ സയൻസിന്റെ ഭാവി വിപ്ലവമായി കണക്കാക്കപ്പെടുന്ന ഈ സാങ്കേതികവിദ്യ നടപ്പിലാക്കുന്നതിന് മുന്നോടിയായി പൊതുജനങ്ങളിൽ നിന്നും ആരോഗ്യ വിദഗ്ദ്ധരിൽ നിന്നും അഭിപ്രായം തേടുന്നതിനായി യുഎഇ ലെജിസ്ലേഷൻ പ്ലാറ്റ്‌ഫോം വഴി പൊതു കൺസൾട്ടേഷൻ ആരംഭിച്ചു.
ജനിതകമാറ്റം വരുത്തിയ മൃഗങ്ങളുടെ അവയവങ്ങൾ, 3D ബയോപ്രിന്റിങ് വഴി വികസിപ്പിച്ചെടുക്കുന്ന കൃത്രിമ അവയവങ്ങൾ എന്നിവ മനുഷ്യരിൽ ഉപയോഗിക്കുന്നതിനുള്ള വ്യക്തമായ മാനണ്ഡങ്ങളും സുരക്ഷാ നിയമങ്ങളും രൂപീകരിക്കുകയാണ് ലക്ഷ്യം. പൊതുജനങ്ങൾക്ക് ഈ കൺസൾട്ടേഷനിൽ പങ്കെടുത്തു തങ്ങളുടെ നിർദ്ദേശങ്ങൾ രേഖപ്പെടുത്താം. രോഗികളുടെ സുരക്ഷയും മെഡിക്കൽ ധാർമ്മികതയും കർശനമായി പാലിച്ചുകൊണ്ട് മാത്രമേ ഇത്തരം നൂതന ചികിൽസകൾക്ക് അനുമതി നൽകുകയുള്ളൂ എന്ന് അധികൃതർ വ്യക്തമാക്കി.

You may also like