Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 04:34 PM

നാട്ടിൽ പോകുമ്പോൾ ലഗേജ് കുത്തി നിറക്കാറുണ്ടോ? യുഎഇയിൽ വണ്ടികൾക്ക് മുകളിലെ ലഗേജ് ഉയരത്തിന് കടുത്ത നിയന്ത്രണം

by Raneesha Razak

ദുബായ് : വേനലവധിക്കാലത്ത് വാഹനങ്ങൾക്ക് മുകളിൽ ലഗേജുകൾ കയറ്റുമ്പോൾ അതിന്റെ ഉയരം 60 സെന്റീമീറ്ററിൽ കൂടാൻ പാടില്ലെന്ന് യുഎഇ ആഭ്യന്തര മന്ത്രാലയം. “അപകടങ്ങളില്ലാത്ത ഒരു വേനൽക്കാലം” എന്ന കാമ്പയിന്റെ ഭാഗമായാണ് ഈ കർശന മുന്നറിയിപ്പ്.
നിയമം ലംഘിച്ച് അമിതഭാരം കയറ്റുകയോ നിശ്ചിത പരിധിയിൽ കൂടുതൽ ഉയരത്തിൽ സാധനങ്ങൾ വെക്കുകയോ ചെയ്താൽ 500 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്റുകളും ലഭിക്കും. വാഹനങ്ങളിൽ നിന്ന് സാധനങ്ങൾ റോഡിലേക്ക് തെറിച്ചുവീണാലും 500 ദിർഹം പിഴ ഈടാക്കും. യാത്രയ്ക്ക് മുമ്പ് ടയറുകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുട്ടികളെ വാഹനങ്ങളിൽ തനിച്ചാക്കി പോകരുതെന്നും മന്ത്രാലയം ഓർമ്മിപ്പിച്ചു.

You may also like