Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 07:03 PM

മൈക്രോവേവിൽ ‘സ്ലൈം’ ചൂടാക്കരുത്; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

by Raneesha Razak

ദുബായ് : സോഷ്യൽ മീഡിയയിലെ ട്രെൻഡുകൾ കണ്ട് കുട്ടികൾ മൈക്രോവേവ് ഓവനുകളിൽ ‘സ്ലൈം’ (Slime – കളിക്കോപ്പ്) ചൂടാക്കുന്നതിനെതിരെ രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി ദുബായ് പൊലീസ്. സ്ലൈം കൂടുതൽ അയവുള്ളതാക്കാൻ മൈക്രോവേവിൽ വെച്ച് ചൂടാക്കുന്ന വീഡിയോകൾ അനുകരിക്കുന്നത് ഗുരുതരമായ ആരോഗ്യ-സുരക്ഷാ ഭീഷണികൾ ഉയർത്തുന്നതായി പൊലീസ് വ്യക്തമാക്കി. ഉയർന്ന താപനിലയിൽ സ്ലൈമിലെ രാസവസ്തുക്കൾ ഉരുകി തിളച്ചു മറിയാനും, പുറത്തെടുക്കുമ്പോൾ മുഖത്തോ ശരീരത്തോ തെറിച്ച് പൊള്ളലേൽക്കാനും ഇത് കാരണമാകും.
ഇത്തരം അശാസ്ത്രീയമായ ഉപയോഗം കാരണം അടുക്കള ഉപകരണങ്ങൾ കേടാകാനും ചെറിയ രീതിയിലുള്ള തീപിടുത്തങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. അതിനാൽ കുട്ടികൾ സോഷ്യൽ മീഡിയയിൽ കാണുന്നതെല്ലാം അന്ധമായി അനുകരിക്കുന്നില്ലെന്ന് ഉറപ്പുവരുത്താൻ രക്ഷിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ മുതിർന്നവരുടെ മേൽനോട്ടമില്ലാതെ മൈക്രോവേവ് പോലുള്ള ഇലക്ട്രിക്കൽ ഉപകരണങ്ങൾ ഉപയോഗിക്കുന്നത് തടയണമെന്നും സൈബർ സുരക്ഷ ഉറപ്പാക്കാൻ ദുബായ് പൊലീസിന്റെ ഇ-പ്ലാറ്റ്‌ഫോം പ്രയോജനപ്പെടുത്തണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.

You may also like