Featured Partner • Sponsored Advertisement
Reboot Computers
Loading info...
Nov 26, 2026 | 01:44 PM

രോഗക്കിടക്കയിലും തളരാത്ത സ്വപ്നങ്ങൾ; കാൻസറിന്റെ ഇരുട്ടിനെ കേക്ക് മധുരത്താൽ തോൽപ്പിച്ച മറിയം

by Raneesha Razak
ദുബായ് : മസ്തിഷ്കത്തിലേക്കും മറ്റ് ശരീരഭാഗങ്ങളിലേക്കും പടർന്ന അപൂർവ്വ അർബുദത്തിന്റെ റേഡിയേഷൻ, കീമോതെറാപ്പി ചികിത്സകൾക്കായി ആശുപത്രി കിടക്കയിൽ കഴിയുമ്പോഴും തന്റെ വലിയൊരു സ്വപ്നം സാക്ഷാത്കരിച്ചിരിക്കുകയാണ് 31-കാരിയായ മറിയം അൽ സാദിഖ്. 2026 ജൂലൈയിൽ ‘അൺനോൺ ട്രീറ്റ്സ്’ (Unknown Treats) എന്ന മിനി ബണ്ട് കേക്ക് (Mini Bundt Cake) ബ്രാൻഡ് ഫുഡ് ഡെലിവറി ആപ്പുകൾ വഴി ഓർഡറുകൾ സ്വീകരിച്ച് തുടങ്ങിയപ്പോൾ, ആശുപത്രിയിൽ നിന്ന് ലാപ്ടോപ്പ് വഴിയാണ് മറിയം സ്വന്തം ബേക്കറിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.
പന്ത്രണ്ടാം വയസ്സിൽ കുടലിനെ ബാധിക്കുന്ന ‘ക്രോൺസ് ഡിസീസ്’ (Crohn’s disease) സ്ഥിരീകരിച്ചത് മുതൽ ആരോഗ്യപ്രശ്നങ്ങൾ നേരിട്ട മറിയത്തിന് 2021-ലാണ് മൂത്രശയത്തെ ബാധിക്കുന്ന അപൂർവ്വ അർബുദം കണ്ടെത്തിയത്. സർജറികൾക്കും കീമോതെറാപ്പികൾക്കും ശേഷം രോഗമുക്തി നേടിയെങ്കിലും, 2024-ലും 2025-ലും അർബുദം വീണ്ടും ശ്വാസകോശത്തിലേക്കും നട്ടെല്ലിലേക്കും കരൾ ഉൾപ്പെടെയുള്ള മറ്റ് അവയവങ്ങളിലേക്കും പടരുകയായിരുന്നു.
രോഗാവസ്ഥയിൽ തളർന്നിരിക്കാതെ, നിർമ്മതയോടെ പോരാടിയ മറിയം മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ വീടിന്റെ ഗാർഡനിൽ ഒരുക്കിയ പ്രത്യേക അടുക്കളയിലാണ് ബേക്കറിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചത്. ആശുപത്രിവാസത്തിനിടയിലും ജീവനക്കാർക്ക് പരിശീലനം നൽകുകയും പോപ്പ്-അപ്പ് ഇവന്റുകളിൽ പങ്കെടുത്ത് വൻ ജനപ്രീതി നേടുകയും ചെയ്ത മറിയം, ജൂലൈയോടെ ‘ഡെലിവറൂ’, ‘കരീം’ ആപ്പുകൾ വഴി കേക്കുകൾ വിതരണത്തിനെത്തിച്ചു.
കാൻസർ എന്നത് ജീവിതത്തിന്റെ അവസാനമല്ലെന്ന് ലോകത്തോട് വിളിച്ച് പറയുന്ന മറിയത്തിന്, ഈ ബേക്കിംഗ് ബിസിനസ്സ് വെറുമൊരു വരുമാനമാർഗ്ഗമല്ല, മറിച്ച് അസുഖത്തിനെതിരെ പോരാടാനുള്ള ഏറ്റവും വലിയ മരുന്ന് കൂടിയാണ്.

You may also like