Dubai
ദുബായ് : ഒക്ടോബർ മാസത്തിൽ അന്താരാഷ്ട്ര യാത്രക്കാരുടെ ഇരിപ്പിട ശേഷിയിൽ (Scheduled International Seats) ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമെന്ന പദവി നിലനിർത്തി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം (DXB). പ്രമുഖ അന്താരാഷ്ട്ര വ്യോമയാന ഡാറ്റാ ഏജൻസിയായ ‘ഒഎജി’ (OAG) പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇരുവശങ്ങളിലേക്കുമായി 91.5 ലക്ഷം സീറ്റുകളാണ് ഈ മാസം ദുബായിൽ ക്രമീകരിച്ചിരിക്കുന്നത്. രണ്ടാം സ്ഥാനത്തുള്ള ലണ്ടൻ ഹിത്രൂ വിമാനത്താവളത്തേക്കാൾ (41.2 ലക്ഷം) 4.5 ലക്ഷത്തിലധികം സീറ്റുകളുടെ വൻ മേധാവിത്വമാണ് ദുബായ് കൈവരിച്ചത്.
സെപ്റ്റംബറിലെ 43.4 ലക്ഷം സീറ്റുകളിൽ നിന്ന് 5.3 ശതമാനം വളർച്ചയോടെയാണ് ഒക്ടോബറിൽ അന്താരാഷ്ട്ര സീറ്റ് ശേഷി 45.7 ലക്ഷമായി ഉയർന്നത്. ദക്ഷിണ കൊറിയയിലെ സിയോൾ ഇഞ്ചിയോൺ (39.4 ലക്ഷം), ആംസ്റ്റർഡാം സ്കിപോൾ (37.2 ലക്ഷം), സിംഗപ്പൂർ ചാംഗി (36.8 ലക്ഷം) എന്നിവയാണ് പട്ടികയിൽ തുടർസ്ഥാനങ്ങളിലുള്ളത്. എമിറേറ്റ്സ്, ഫ്ലൈദുബായ് എന്നീ വിമാനക്കമ്പനികളുടെ ശക്തമായ സർവീസുകളും മറ്റ് അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ സർവീസ് വർദ്ധനവുമാണ് ദുബായിയുടെ ഈ മികച്ച നേട്ടത്തിന് പിന്നിൽ. 2025-ൽ 9.52 കോടി യാത്രക്കാരെ സ്വീകരിച്ച് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വളർച്ച നേടിയ ദുബായ്, അന്താരാഷ്ട്ര യാത്രാ സർവീസുകളിൽ തുടർച്ചയായ 12-ാം വർഷവും ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.
ദുബായ് : യുഎസിലെ സർവ്വകലാശാലകളിൽ ഉന്നതപഠനം ലക്ഷ്യമിടുന്ന യുഎഇയിലെ വിദ്യാർത്ഥികൾക്ക് കടുത്ത മുന്നറിയിപ്പുമായി വിദ്യാഭ്യാസ വിദഗ്ദ്ധർ. മുൻകാലങ്ങളിൽ നിസ്സാരമെന്ന് കരുതി തള്ളിക്കളഞ്ഞിരുന്ന ചെറിയ ശിക്ഷണ നടപടികളോ നിയമലംഘനങ്ങളോ മുൻനിർത്തി ഇപ്പോൾ യുഎസ് സ്റ്റുഡന്റ് വിസകൾ നിരസിക്കപ്പെടാൻ സാധ്യതയുണ്ടെന്ന് ‘സ്കോർ പ്ലസ്’ (Score Plus) സ്ഥാപനത്തിലെ കൗൺസിലർമാർ ചൂണ്ടിക്കാണിക്കുന്നു. നിയമങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും, ഇമിഗ്രേഷൻ നയങ്ങൾ കൂടുതൽ കർശനമായി നടപ്പിലാക്കുന്നതാണ് നിലവിലെ അനിശ്ചിതത്വത്തിന് കാരണം.
വിദ്യാർത്ഥികൾ സ്കൂൾ തലത്തിൽ നടത്തുന്ന പെരുമാറ്റദൂഷ്യങ്ങളും നിയമലംഘനങ്ങളും വിസ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുമെന്നതിനാൽ ഒൻപതാം ക്ലാസ് മുതൽ തന്നെ കൃത്യമായ പ്ലാനിംഗോടെ പ്രൊഫൈൽ കെട്ടിപ്പടുക്കാൻ വിദഗ്ദ്ധർ നിർദ്ദേശിക്കുന്നു. മുൻപ് ഇത്തരം കാര്യങ്ങളിൽ കാണിച്ചിരുന്ന ഇളവുകൾ ഇപ്പോൾ ലഭിക്കാറില്ലെന്നും വിസ നിരസിക്കപ്പെടാനുള്ള സാധ്യത ഒഴിവാക്കാൻ അച്ചടക്കം പാലിക്കേണ്ടത് അത്യാവശ്യമാണെന്നും കൗൺസിലർ മൈക്കൽ ഗാമർൽ വ്യക്തമാക്കി. വിസ ലഭ്യതയിലെ അനിശ്ചിതത്വം കാരണം പല കുടുംബങ്ങളും യുഎസിന് പുറമേയുള്ള മറ്റ് രാജ്യങ്ങളിലെ സർവ്വകലാശാലകളെയും ഇപ്പോൾ പരിഗണിക്കുന്നുണ്ട്.
സ്കൂൾ പരിസരങ്ങളിൽ വെച്ച് ചിത്രങ്ങളും വീഡിയോകളും എടുക്കുന്നതിന് കർശന വിലക്കുമായി യുഎഇ
ചരിത്രപ്രധാനമായ ദുബായ് ഇന്റർനാഷണൽ ഇലക്ട്രിക് വെഹിക്കിൾ എക്സിബിഷൻ ആൻഡ് കോൺഫറൻസ് (EV World 2026) നവംബർ 10 മുതൽ 12 വരെ ദുബായ് വേൾഡ് ട്രേഡ് സെന്ററിലാണ് നടക്കുന്നത്. വാഹന നിർമ്മാതാക്കൾ, നിക്ഷേപകർ, സാങ്കേതിക വിദഗ്ധർ എന്നിവരെല്ലാം ഈ സമ്മേളനത്തിൽ ഒത്തുകൂടും.
ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. സുസ്ഥിര ഗതാഗതം ലക്ഷ്യമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിയാണ് (ആർടിഎ) ഇതിന് ചുക്കാൻ പിടിക്കുന്നത്. വ്യവസായ രംഗത്തെ പതിനായിരത്തിലധികം വിദഗ്ധരും ഈ മേള സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.