Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 6, 2026 | 06:20 AM

അസാധ്യമായതിനെ സാധ്യമാക്കുക’; ദുബായിയുടെ പുതിയ തൊഴിൽ സംസ്കാരവുമായി ‘ദുബായ്-ഇറ്റ്’

by Raneesha Razak

ദുബായ് : ഗൂഗിളിൽ തിരയുന്നതിനെ ‘ഗൂഗിൾ ഇറ്റ്’ എന്ന് വിശേഷിപ്പിക്കുന്നതുപോലെ, അസാധ്യമായ കാര്യങ്ങളെ അതിവേഗത്തിലും മികവോടെയും യാഥാർത്ഥ്യമാക്കുന്നതിനെ ‘ദുബായ്-ഇറ്റ്’ (Dubai-it) എന്ന് നാമകരണം ചെയ്ത് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തും പുതിയ കാമ്പെയ്ൻ പ്രഖ്യാപിച്ചു. ദുബായിയുടെ തനത് തൊഴിൽ സംസ്കാരവും വിജയഗാഥയും വരുംതലമുറകളിലേക്കും സ്ഥാപനങ്ങളിലേക്കും പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി.

പതിറ്റാണ്ടുകൾക്ക് മുൻപ് മരുഭൂമിയായിരുന്ന ദുബായിയെ ഇന്നത്തെ ആഗോള നഗരമാക്കി മാറ്റിയ ബുർജ് ഖലീഫ, പാം ജുമൈറ, ലോകത്തിലെ ഏറ്റവും തിരക്കേറിയ ദുബായ് എയർപോർട്ട്, ദുബായ് മെട്രോ, എമിറേറ്റ്‌സ് എയർലൈൻ, മ്യൂസിയം ഓഫ് ദി ഫ്യൂച്ചർ, എക്‌സ്‌പോ തുടങ്ങിയ വൻകിട പദ്ധതികളുടെ പിന്നിലെ നിശ്ചയദാർഢ്യമാണ് ‘ദുബായ്-ഇറ്റ്’ എന്ന ആശയത്തിലൂടെ ഉയർത്തിക്കാട്ടുന്നത്. “പറയുന്നത് പ്രവർത്തിക്കുക, പ്രവർത്തിക്കുന്നത് പറയുക” എന്ന ഷെയ്ഖ് മുഹമ്മദിന്റെ ലളിതമായ തത്വശാസ്ത്രമാണ് ഈ പുതിയ ആഗോള തൊഴിൽ മാതൃകയ്ക്ക് പിന്നിൽ.

You may also like