Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:02 PM

ഷെയ്ഖ് മുഹമ്മദും മാർക്കോ റൂബിയോയും കൂടിക്കാഴ്ച നടത്തി

by Raneesha Razak

അബുദാബി : ഗൾഫ് പര്യടനത്തിന്റെ ഭാഗമായി യുഎഇയിലെത്തിയ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായി യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ കൂടിക്കാഴ്ച നടത്തി. അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിൽ യുഎഇയും അമേരിക്കയും തമ്മിലുള്ള തന്ത്രപ്രധാനമായ സഹകരണം കൂടുതൽ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരുരാജ്യങ്ങളുടെയും പൊതുതാത്പര്യമുള്ള വിവിധ മേഖലകളിലെ ഏകോപനം വർദ്ധിപ്പിക്കുന്നതിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു.
മേഖലയിലെ സമാധാനം, സുസ്ഥിരത, സുരക്ഷ എന്നിവ ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് മിഡിൽ ഈസ്റ്റിലെ പുതിയ രാഷ്ട്രീയ സാഹചര്യങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും യോഗത്തിൽ ചർച്ചയായി. അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഷെയ്ഖ് തഹ്‌നൂൻ ബിൻ സായിദ്, വിദേശകാര്യ മന്ത്രി ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് തുടങ്ങിയ പ്രമുഖ യുഎഇ ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

You may also like