Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 7, 2026 | 08:38 PM

എഡ്ജ് ഗ്രൂപ്പ് യൂറോപ്യൻ ആസ്ഥാനം പാരീസിൽ തുറന്നു; വിപണി കീഴടക്കാൻ യുഎഇ പ്രതിരോധ ഭീമൻ

by Raneesha Razak

അബുദാബി : യുഎഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ പ്രതിരോധ-നൂതന സാങ്കേതികവിദ്യ ഗ്രൂപ്പായ എഡ്ജ് (EDGE Group), യൂറോപ്യൻ വിപണിയിലെ തങ്ങളുടെ സ്വാധീനം ശക്തമാക്കുന്നതിനായി ‘എഡ്ജ് യൂറോപ്പ്’ (EDGE Europe) കമ്പനി പ്രഖ്യാപിച്ചു. ഫ്രാൻസിലെ പാരീസ് ആസ്ഥാനമായാണ് ഈ ഫ്രഞ്ച് രജിസ്റ്റേർഡ് എന്റർപ്രൈസ് പ്രവർത്തിക്കുക. കൂടാതെ രാജ്യത്തെ പ്രമുഖ എയ്‌റോസ്‌പേസ് പ്രതിരോധ ഹബ്ബായ ബോർഡോയിലും (Bordeaux) ഇതിന്റെ എഞ്ചിനീയറിങ്-നിർമ്മാണ കേന്ദ്രം സ്ഥാപിച്ചിട്ടുണ്ട്.

യൂറോപ്പിൽ പ്രതിരോധ രംഗത്ത് വലിയ മാറ്റങ്ങൾ സംഭവിക്കുന്ന ഈ കാലഘട്ടത്തിൽ, കൂടുതൽ വേഗതയേറിയതും കൃത്യവുമായ സാങ്കേതികവിദ്യകൾ എത്തിക്കുകയാണ് എഡ്ജ് ഗ്രൂപ്പിന്റെ ലക്ഷ്യമെന്ന് ചെയർമാൻ ഫൈസൽ അൽ ബന്നായി വ്യക്തമാക്കി. മുൻകാലങ്ങളിൽ യൂറോപ്യൻ രാജ്യങ്ങളിൽ നിന്ന് ആയുധങ്ങൾ വാങ്ങിയിരുന്ന ഗൾഫ് മേഖലയിൽ നിന്ന്, ഇപ്പോൾ യുഎഇയിലെ ഒരു കമ്പനി യൂറോപ്പിലേക്ക് നേരിട്ട് പ്രതിരോധ സാങ്കേതികവിദ്യകളുമായി കടന്നുചെല്ലുന്നു എന്നത് വലിയൊരു ചരിത്രപരമായ മാറ്റമാണ്.

2019-ൽ സ്ഥാപിതമായ എഡ്ജ് ഗ്രൂപ്പ് ചുരുങ്ങിയ കാലം കൊണ്ട് ലോകത്തെ മുൻനിര പ്രതിരോധ കമ്പനികളുടെ പട്ടികയിൽ (SIPRI) 37-ാം സ്ഥാനത്തെത്തി. 2025-ഓടെ 5 ബില്യൺ ഡോളർ വാർഷിക വരുമാനം നേടിയ കമ്പനിയുടെ കയറ്റുമതി മാത്രം 70 ശതമാനത്തിലധികമാണ്. എസ്തോണിയയിലെ മിൽറെം റോബോട്ടിക്സ്, സ്വിറ്റ്സർലൻഡിലെ അനാവിയ എന്നിവയുൾപ്പെടെയുള്ള പ്രമുഖ യൂറോപ്യൻ കമ്പനികളിലെ വലിയ നിക്ഷേപങ്ങൾക്ക് ശേഷമാണ് എഡ്ജ് തങ്ങളുടെ സാന്നിധ്യം യൂറോപ്പിൽ കൂടുതൽ ശക്തമാക്കുന്നത്.

You may also like