Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:04 PM

ബിസിനസ് മാത്രമല്ല, സാമൂഹിക സേവനവും പ്രധാനം; യുഎഇയിൽ 2000 കോടി ദിർഹത്തിന്റെ പുതിയ മാസ്റ്റർ പ്ലാൻ

by Raneesha Razak

അബുദാബി : സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തം ശക്തമാക്കിക്കൊണ്ട് 2031-ഓടെ രാജ്യത്തെ സാമൂഹിക സംഭാവനകൾ (Community Contributions) 2,000 കോടി ദിർഹത്തിലേക്ക് (20 Billion AED) ഉയർത്താനുള്ള വൻ പദ്ധതി പ്രഖ്യാപിച്ച് യുഎഇ. സുസ്ഥിര വികസനം ഉറപ്പാക്കാനും സാമൂഹിക സ്വാധീനം വർദ്ധിപ്പിക്കാനുമുള്ള പുതിയ ആഗോള വീക്ഷണമാണ് ഇതിലൂടെ രാജ്യം മുന്നോട്ട് വയ്ക്കുന്നതെന്ന് യുഎഇ വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ വ്യക്തമാക്കി.
2025-ൽ മാത്രം 191 മുൻനിര കമ്പനികളുടെ പങ്കാളിത്തത്തോടെ 323 കോടി ദിർഹം ഇത്തരത്തിൽ സാമൂഹിക വികസനത്തിനായി സമാഹരിക്കാൻ യുഎഇക്ക് സാധിച്ചിരുന്നു. ഇതിന്റെ വിജയത്തുടർച്ചയായാണ് പുതിയ ലക്ഷ്യം പ്രഖ്യാപിച്ചിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്തം വഴി ദീർഘകാല സാമ്പത്തിക-സാമൂഹിക പുരോഗതി കൈവരിക്കാനും, കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി (CSR) മേഖലയിൽ യുഎഇയെ ഒരു ആഗോള മാതൃകയാക്കി മാറ്റാനും ഈ പുതിയ ദേശീയ ദൗത്യം ലക്ഷ്യമിടുന്നു.

You may also like