Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 12:44 PM

റിട്ടയർമെന്റ് കാലത്തെ സാമ്പത്തിക അബദ്ധങ്ങൾ; വിദഗ്ദ്ധരുടെ മുന്നറിയിപ്പ്

by Raneesha Razak

ദുബായ് : വർഷങ്ങളോളം മികച്ച ശമ്പളമുണ്ടായിട്ടും വിരമിക്കൽ കാലത്തേക്ക് പ്രവേശിക്കുമ്പോൾ പലരും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ആസൂത്രണം വൈകിക്കുന്നത്, പെൻഷനെയോ ഗ്രാറ്റുവിറ്റിയെയോ മാത്രം ആശ്രയിക്കുന്നത്, പണപ്പെരുപ്പം കണക്കിലെടുക്കാതിരിക്കുക, സമ്പാദ്യം ഒരൊറ്റ ഉറവിടത്തിൽ ഒതുക്കുക, വിരമിച്ച ശേഷവും കടബാധ്യതകൾ തുടരുക, അടിയന്തര ഫണ്ട് കരുതാതിരിക്കുക, കിട്ടുന്ന പണം കൃത്യമായ പഠനമില്ലാതെ വലിയ പ്രോജക്ടുകളിൽ ഇട്ട് നഷ്ടപ്പെടുത്തുക എന്നിവയാണ് റിട്ടയർമെന്റ് ജീവിതം ദുസ്സഹമാക്കുന്ന പ്രധാന തെറ്റുകളായി ഇൻഷുറൻസ് വിദഗ്ദ്ധൻ ഡോ. ജിഹാദ് ഫിത്രൂനി ചൂണ്ടിക്കാണിക്കുന്നത്. ഇതിനാൽ ജോലിയിൽ നിന്ന് വിരമിക്കുന്നതിന് കുറഞ്ഞത് 10-15 വർഷം മുൻപെങ്കിലും കൃത്യമായ സാമ്പത്തിക ആസൂത്രണം തുടങ്ങണമെന്ന് വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു. യുഎഇയിൽ റിട്ടയർമെന്റ് ആസൂത്രണത്തിന് സഹായവുമായി ജനറൽ അതോറിറ്റി ഫോർ പെൻഷൻ ആൻഡ് സോഷ്യൽ സെക്യൂരിറ്റി മാഷി  (Maashi) എന്ന ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി കൺസൾട്ടേഷൻ സർവീസും ലഭ്യമാക്കിയിട്ടുണ്ട്.

You may also like