Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 03:38 PM

ഒട്ടകങ്ങളുടെ 7,000 വർഷത്തെ ചരിത്രം വിളിച്ചോതുന്ന പ്രദർശനവുമായി സായിദ് നാഷണൽ മ്യൂസിയം

by Raneesha Razak
അബുദാബി: അബുദാബിയിലെ സായിദ് നാഷണൽ മ്യൂസിയത്തിലെ ആദ്യ താത്കാലിക പ്രദർശനത്തിൽ അറേബ്യൻ ഒട്ടകങ്ങളുടെ 7,000 വർഷത്തെ ചരിത്രം പര്യവേക്ഷണം ചെയ്യുന്നു. ‘ട്രാക്സ് ത്രൂ ടൈം: ദി കാമൽ ഇൻ സൊസൈറ്റി, ട്രേഡ് ആൻഡ് ആർട്ട്’ (Tracks Through Time: The Camel in Society, Trade and Art) എന്ന് പേരിട്ടിരിക്കുന്ന ഈ വിപുലമായ പ്രദർശനം ഡിസംബർ ആദ്യം പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും.
6,000 വർഷങ്ങൾക്ക് മുൻപ് അബുദാബിയിലെ ബൈനൂന തീരത്ത് ജീവിച്ചിരുന്ന കാട്ടൊട്ടകത്തിന്റെ അവശിഷ്ടങ്ങൾ പുരാവസ്തു ഗവേഷകർ കണ്ടെത്തുകയും, അവ ആദ്യമായി ഈ പ്രദർശനത്തിലൂടെ പൊതുജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് ഇതിന്റെ പ്രധാന ആകർഷണം. ഒട്ടകങ്ങളുടെ ചരിത്രവും മനുഷ്യ സംസ്കാരവുമായുള്ള ബന്ധവും ഇത്രയും വിശദമായി ദൃശ്യവൽക്കരിക്കുന്ന ആഗോള തലത്തിലെ തന്നെ ആദ്യ പ്രദർശനമാണിതെന്ന് സായിദ് നാഷണൽ മ്യൂസിയം അധികൃതർ വ്യക്തമാക്കി.

You may also like