Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 12:13 PM

അപകടത്തിൽ പൊലിഞ്ഞവർക്ക് അൽ ഐനിൽ വിട ചൊല്ലി ബന്ധുക്കൾ

by Raneesha Razak
അബുദാബി : അൽ ഐൻ റോഡിൽ അൽ വത്ബ പാലത്തിന് സമീപം ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് വികാരഭരിതമായ യാത്രയയപ്പ്. പ്രിയപ്പെട്ടവരുടെ വേർപാടിൽ നടുങ്ങിയ കുടുംബത്തിനും ബന്ധുക്കൾക്കും ഒപ്പം അൽ ഐനിലെ പ്രവാസി സമൂഹവും കണ്ണീരോടെ അശ്രുപൂജ അർപ്പിച്ചു. മരിച്ചവരുടെ മൃതദേഹങ്ങൾ അൽ ഐനിലെ അൽ ഫൊആയിലുള്ള ശ്മശാനത്തിൽ സംസ്കരിച്ചു.

പ്രാദേശിക കൂട്ടായ്മയിൽ പങ്കെടുക്കാനായി പോകുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനത്തിന് പിന്നിൽ അമിതവേഗതയിലെത്തിയ മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു. അപകടത്തിൽ മരിച്ചവരുടെ വിവരങ്ങൾ അബുദാബിയിലെ ബംഗ്ലാദേശ് എംബസിയും സ്ഥിരീകരിച്ചിട്ടുണ്ട്. അന്ത്യവിശ്രമച്ചടങ്ങുകളിൽ എൺപതോളം പേരാണ് പങ്കെടുത്തത്.

ദുബായിൽ ഉന്നതപഠനം നടത്തുന്ന അനുശുവ അപകടസമയം വീട്ടിലായതിനാൽ ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. “എന്റെ പിതാവിനെ തനിക്ക് തിരികെ നൽകി സഹോദരനെ ദൈവം തിരികെ വിളിച്ചു” എന്ന് വിതുമ്പലോടെ ഓർത്തെടുത്ത അനുശുവയുടെ വാക്കുകൾ ചടങ്ങിൽ പങ്കെടുത്തവരുടെ മനസ്സിനെ ഈറനണിയിച്ചു. അപകടത്തിന്റെ ആഘാതത്തിൽ നിന്നും ദുരന്തം വിതച്ച ശൂന്യതയിൽ നിന്നും ഇനിയും മുക്തരാകാത്ത പിതാവും മകളും പ്രിയപ്പെട്ടവരുടെ ഓർമ്മകളിൽ കഴിയുകയാണിപ്പോൾ.

You may also like