Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 17, 2026 | 11:33 AM

അബുദാബിയിൽ മഴ മുന്നറിയിപ്പ്: പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകി

by Raneesha Razak
അബുദാബി: യുഎഇയിൽ മാറിമറിഞ്ഞു വരുന്ന കാലാവസ്ഥയുടെ പശ്ചാത്തലത്തിൽ റോഡുകളിൽ ജാഗ്രതാ നിർദ്ദേശവുമായി അബുദാബി പൊലീസ്. വരുന്ന ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴയ്ക്കും മൂടൽമഞ്ഞിനും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നും ഇത് റോഡുകളിൽ കാഴ്ചാപരിധി കുറയ്ക്കാനും വഴുക്കലുണ്ടാക്കാനും ഇടയാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (NCM) പ്രവചനപ്രകാരം കിഴക്കൻ, വടക്കൻ, തെക്കൻ മേഖലകളിൽ ഉച്ചയോടെ മേഘാവൃതമായ അന്തരീക്ഷത്തിനും മഴയ്ക്കും സാധ്യതയുണ്ട്. യാത്ര തിരിക്കുന്നതിന് മുൻപ് കാലാവസ്ഥാ സ്ഥിതി പരിശോധിക്കണമെന്നും വാഹനങ്ങളുടെ വേഗത കുറയ്ക്കാനും വാഹനങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കണമെന്നും അബുദാബി പൊലീസ് ഡ്രൈവർമാരോട് അഭ്യർത്ഥിച്ചു.
വെള്ളക്കെട്ടുകൾ രൂപപ്പെട്ട പ്രദേശങ്ങളിൽ നിന്നും താഴ്‌വരകളിൽ നിന്നും വിട്ടുനിൽക്കുക, ഔദ്യോഗിക നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക തുടങ്ങിയ കാര്യങ്ങളും അധികൃതർ ഓർമ്മിപ്പിച്ചു. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിച്ച് ഫോട്ടോയോ വീഡിയോയോ എടുക്കുന്നതുപോലെയുള്ള ശ്രദ്ധ തിരിക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും, ഇലക്ട്രോണിക് ബോർഡുകളിൽ നൽകുന്ന വേഗതാനിയന്ത്രണങ്ങൾ പാലിക്കണമെന്നും ട്രാഫിക് ആൻഡ് സെക്യൂരിറ്റി പാട്രോൾസ് ഡയറക്ടറേറ്റ് വ്യക്തമാക്കി.

You may also like