Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 13, 2026 | 05:27 PM

വിദ്യാർത്ഥികളെ മർദ്ദിച്ച സംഭവത്തിൽ അധ്യാപകന് രണ്ട് വർഷം തടവുശിക്ഷ

by Raneesha Razak

അബുദാബി : ക്ലാസ് മുറിയിൽ വെച്ച് നാല് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സ്വകാര്യ സ്കൂളിലെ അധ്യാപകന് അബുദാബി ക്രിമിനൽ കോടതി രണ്ടു വർഷം തടവുശിക്ഷ വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം പ്രതിയെ യുഎഇയിൽ നിന്ന് നാടുകടത്താനും കോടതി ഉത്തരവിട്ടു. വിചാരണ വേളയിൽ കേസിന്റെ കോടതി ചെലവുകൾ പ്രതി തന്നെ വഹിക്കണമെന്നും വിധിച്ചിട്ടുണ്ട്.
അബുദാബിയിലെ സ്വകാര്യ സ്കൂളിൽ ക്ലാസ് സമയത്തായിരുന്നു സംഭവം. അധ്യാപകന്റെ മർദ്ദനത്തിൽ 20 ദിവസത്തിൽ താഴെ സാധാരണ കാര്യങ്ങൾ ചെയ്യാൻ സാധിക്കാത്ത വിധം കുട്ടികൾക്ക് പരിക്കേറ്റിരുന്നു. ചോദ്യം ചെയ്യലിലും വിചാരണ വേളയിലും അധ്യാപകൻ കുറ്റം സമ്മതിച്ചു. ക്ലാസിലെ അച്ചടക്കലംഘനവും ബഹളവും തടയാനാണ് താൻ ഇങ്ങനെ ചെയ്തതെന്നായിരുന്നു പ്രതിയുടെ വാദം. എന്നാൽ സ്കൂളിലെ സിസിടിവി (CCTV) ദൃശ്യങ്ങൾ പരിശോധിച്ച്, ഒരു തരത്തിലും ന്യായീകരിക്കാനാകാത്ത ക്രൂരമായ ആക്രമണമാണ് നടന്നതെന്ന് കോടതി വ്യക്തമാക്കി. ക്ലാസ് സമയത്ത് നടന്ന ഇത്തരം അതിക്രമങ്ങൾ പൊതു സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ഭീഷണിയാണെന്നും പൊതുനിയമങ്ങൾ കർശനമായി നടപ്പിലാക്കേണ്ടതുണ്ടെന്നും വിധിന്യായത്തിൽ വ്യക്തമാക്കി.

You may also like