7
ഷാർജ : ചുവപ്പ് സിഗ്നൽ വകവെയ്ക്കാതെ വാഹനം ഓടിക്കുന്നത് ഗുരുതരമായ അപകടങ്ങൾക്ക് കാരണമാവുമെന്ന് മുന്നറിയിപ്പുമായി ഷാർജ പൊലീസ്. സിഗ്നൽ തെറ്റിച്ച് റോഡിലേക്ക് പാഞ്ഞുകയറി മറ്റൊരു കാറുമായി കൂട്ടിയിടിക്കുന്ന ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. തിടുക്കം കാട്ടുന്നത് വലിയ ദുരന്തങ്ങൾക്ക് വഴിവെക്കുമെന്നും റോഡ് സുരക്ഷ എല്ലാവരുടെയും ഉത്തരവാദിത്തമാണെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
യുഎഇ നിയമപ്രകാരമുള്ള ശിക്ഷകൾ :
-
1,000 ദിർഹം പിഴ
-
ലൈസൻസിൽ 12 ബ്ലാക്ക് പോയിന്റുകൾ
-
30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടൽ