7
ദുബായ് : 1990-കളുടെ അവസാനത്തിലും 2000-ങ്ങളിലും ദുബായിൽ വളർന്നുവന്ന ആർക്കും ലാംസി പ്ലാസയിലെ ആ കാഴ്ച പെട്ടെന്ന് മറക്കാനാവില്ല. കടകളോ റെസ്റ്റോറന്റുകളോ അല്ല, മറിച്ച് മാളിലെ സെൻട്രൽ അട്രിയത്തിലൂടെ കയറിൽ കയറുകയും ഇറങ്ങുകയും ചെയ്തിരുന്ന ആ പ്രശസ്തമായ ക്ലോൺ രൂപമാണ് (Clown) എല്ലാവരുടെയും ഓർമ്മകളിൽ ആദ്യം എത്തുന്നത്.
പറ്റേൺ ചെയ്ത വസ്ത്രവും ചുവന്ന മൂക്കും മഞ്ഞ മുടിയുമുള്ള ഈ രൂപം അഞ്ചി നിലകൾ ഉള്ള മാളിന്റെ മുകളിലേക്ക് കയറുകയും പിന്നീട് താഴേക്ക് ഇറങ്ങി വീണ്ടും അത് ആവർത്തിക്കുകയും ചെയ്തിരുന്നു. ഇത് കാണാൻ നിരവധി കുട്ടികളും മുതിർന്നവരുമാണ് അന്ന് മാളിൽ എത്തിയിരുന്നത്.
പഴയ ലാംസി പ്ലാസ ‘ദി പ്ലാസ’ (The Plaza) എന്ന പേരിൽ പുതിയ രൂപത്തിൽ തിരിച്ചുവരുമെന്ന് പ്രഖ്യാപിച്ചതോടെ, പഴയകാല സ്ഥിര സന്ദർശകരിൽ പലരും ഒരേ ചോദ്യമാണ് ഉന്നയിക്കുന്നത്; “ആ ക്ലോൺ തിരിച്ചു വരുമോ?”