Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:43 PM

അഞ്ച് ഷാർജ പോലീസ് കേന്ദ്രങ്ങൾക്ക് ‘ഏജ്-ഫ്രണ്ട്‌ലി’ പുരസ്കാരം

by Raneesha Razak
ഷാർജ: മുതിർന്ന പൗരന്മാർക്കായി മികച്ച സേവനങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുന്നതിൽ മാതൃകയായി ഷാർജ പോലീസ്. അഞ്ച് പോലീസ് കേന്ദ്രങ്ങൾക്കാണ് ‘ഏജ്-ഫ്രണ്ട്‌ലി ബിൽഡിംഗ്സ്’ (Age-friendly buildings) പുരസ്കാരം ലഭിച്ചത്.
ഷാർജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടന്ന 15-ാമത് മുതിർന്ന പൗരന്മാരുടെ സേവന ഫോറത്തിലാണ് ഈ അംഗീകാരം പ്രഖ്യാപിച്ചത്. മുതിർന്നവരുടെ സ്വയംപര്യാപ്തതയും ക്ഷേമവും ഉറപ്പാക്കിക്കൊണ്ട് കെട്ടിടങ്ങളും സേവനങ്ങളും രൂപകൽപ്പന ചെയ്യുന്നതിലെ മികവിനാണ് പുരസ്കാരം.
ഷാർജ പോലീസ് ജനറൽ കമാൻഡ് ഹെഡ്ക്വാർട്ടേഴ്സ്, ഫോറൻസിക് എവിഡൻസ് ഡിപ്പാർട്ട്മെന്റിന് കീഴിലുള്ള എംബാം കേന്ദ്രം, കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷൻ അഡ്മിനിസ്ട്രേഷൻ കെട്ടിടം, അൽ ഹംരിയ പൊലീസ് സ്റ്റേഷൻ, അൽ സുയോഹ് പൊലീസ് സ്റ്റേഷൻ എന്നിവയാണ് പുരസ്കാരത്തിന് അർഹമായത്. മുതിർന്ന പൗരന്മാർക്ക് കൂടുതൽ സുഗമമായ സേവനങ്ങൾ ഉറപ്പാക്കിക്കൊണ്ട് ഷാർജയെ പ്രായമായവർക്ക് ഏറ്റവും അനുയോജ്യമായ നഗരമാക്കി മാറ്റുന്നതിനുള്ള വലിയൊരു ചുവടുവെപ്പാണ് ഈ നേട്ടം.

You may also like