Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:24 PM

വെറ്ററിനറി രംഗത്ത് പുതിയ ചുവടുവെപ്പുമായി യു.എ.ഇ

by Raneesha Razak
അജ്മാൻ : വെറ്ററിനറി വൈദ്യശാസ്ത്രം എന്നത് വെറുമൊരു ക്ലിനിക്കോ രോഗികളായ മൃഗങ്ങളെ ചികിത്സിക്കലോ മാത്രമല്ലെന്ന് തെളിയിച്ച് യു.എഇയിൽ പുതിയ മാറ്റങ്ങൾ. മൃഗങ്ങളുടെ ആരോഗ്യം, ഭക്ഷ്യസുരക്ഷ, രോഗനിരീക്ഷണം, വന്യജീവി സംരക്ഷണം, പൊതുജനാഗോഗ്യം എന്നിവയിൽ സജീവമായി ഇടപെടാൻ പ്രാപ്തരായ ഒരു പുതിയ തലമുറ വെറ്ററിനറി ഡോക്ടർമാരെ വാർത്തെടുക്കാൻ യു.എഇ ഒരുങ്ങുന്നു.
ഇതിന്റെ ഭാഗമായി സെപ്റ്റംബർ 23-ന് അജ്മാനിലെ തുംബൈ ഗ്രൗണ്ടിൽ വെച്ച് ഗൾഫ് മെഡിക്കൽ യൂണിവേഴ്സിറ്റിയുടെ (GMU) കീഴിലുള്ള തുംബൈ കോളേജ് ഓഫ് വെറ്ററിനറി മെഡിസിൻ ആദ്യ ബാച്ച് വിദ്യാർത്ഥികൾക്കായുള്ള ‘വൈറ്റ് കോട്ട് സെറിമണി’ സംഘടിപ്പിച്ചു. ജി.എം.യു-വിന്റെ ഏഴാമത്തെ കോളേജാണിത്. പുതിയ വെറ്ററിനറി പ്രോഗ്രാം കേവലം ക്ലിനിക്കൽ ഡോക്ടർമാരെ സൃഷ്ടിക്കുന്നതിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് തുംബൈ കോളേജ് ഡീൻ പ്രൊഫസർ മുഹമ്മദ് ഖലീഫ വ്യക്തമാക്കി. മനുഷ്യരിലുണ്ടാകുന്ന മിക്ക പുതിയ സാംക്രമിക രോഗങ്ങളും മൃഗങ്ങളിൽ നിന്നാണ് ആരംഭിക്കുന്നത് എന്നും, അതിനാൽ ഒരു രോഗവ്യാപരം ആദ്യം തിരിച്ചറിയുന്നത് ഒരു ഡോക്ടറല്ല, മറിച്ച് വെറ്ററിനറി ഡോക്ടറാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

You may also like