Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 04:40 PM

നിർമ്മാണ മേഖലയിൽ മാറ്റങ്ങളുമായി ദുബായിൽ ആദ്യ ‘ലെഗത്തോൺ’ സംഘടിപ്പിച്ചു

by Raneesha Razak
ദുബായ് : ഭാവിയിലെ നിർമ്മാണ സാങ്കേതികവിദ്യകൾക്കായി നിയമങ്ങൾ പുനർരചിച്ച് ദുബായ്. നിർമ്മാണ മേഖലയിലെ പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിലെ നിയമപരമായ വെല്ലുവിളികൾ ചർച്ച ചെയ്യുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ എമിറേറ്റ്സ് ടവേഴ്സിൽ ആദ്യത്തെ “ഫ്യൂച്ചർ ഓഫ് കൺസ്ട്രക്ഷൻ ലെഗത്തോൺ” (Future of Construction Legathon) സംഘടിപ്പിച്ചു. സർക്കാർ ഏജൻസികൾ, വ്യവസായ പ്രമുഖർ, വിദഗ്ധർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സാൻഡ്‌ബോക്സ് ദുബായ് (Sandbox Dubai) പദ്ധതിക്ക് കീഴിൽ നിയന്ത്രണങ്ങളിലൂടെയുള്ള നവീന ആശയങ്ങൾ വേഗത്തിലാക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റിയും ദുബായ് ഫ്യൂച്ചർ ഫൗണ്ടേഷനും ചടണ്ടിനിടെ സഹകരണ കരാറിൽ ഒപ്പുവെച്ചു. നിർമ്മാണ മേഖലയിലെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും സാങ്കേതിക മാറ്റങ്ങൾക്ക് അനുസൃതമായി നിയമങ്ങൾ രൂപപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

You may also like