12
ദുബായ് : യുഎഇയിൽ മോട്ടോർസൈക്കിൾ അപകടങ്ങൾ നാല് വർഷത്തിനിടയിൽ ഇരട്ടിയിലധികമായി വർധിച്ചതായി ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2022-ൽ 605 ആയിരുന്ന അപകടങ്ങൾ 2025 ആയപ്പോഴേക്കും 1,224 ആയി ഉയർന്നു.
2022 മുതൽ 2025 വരെയുള്ള കാലയളവിൽ രാജ്യവ്യാപകമായി ആകെ 3,494 മോട്ടോർസൈക്കിൾ അപകടങ്ങളാണ് രേഖപ്പെടുത്തിയത്. എല്ലാ വർഷവും അപകടങ്ങളുടെ എണ്ണത്തിൽ വർദ്ധനവാണ് ഉണ്ടായത്. ഡെലിവറി സേവനങ്ങൾക്കായുള്ള മോട്ടോർസൈക്കിളുകളുടെ വർദ്ധനവും സ്വകാര്യ ബൈക്കുകളുടെ ഉപയോഗം കൂടിയതുമാണ് നിരത്തുകളിലെ അപകടങ്ങൾ വർദ്ധിക്കാൻ കാരണമായതെന്നാണ് വിലയിരുത്തപ്പെടുന്നത്.