11
ദുബായ് : 2026-ലെ ആണവ സുരക്ഷാ സൂചികയിൽ (Nuclear Security Index) ആഗോളതലത്തിൽ നാലാം സ്ഥാനം കരസ്ഥമാക്കി യുഎഇ. ആണവ നിലയങ്ങളുടെ സുരക്ഷയും സംരക്ഷണവും വിലയിരുത്തുന്നതിനായി ന്യൂക്ലിയർ ത്രെറ്റ് ഇനിഷ്യേറ്റീവ് (NTI) നടത്തിയ പഠനത്തിലാണ് രാജ്യത്തിന്റെ ഈ നേട്ടം. ആണവ വസ്തുക്കളുടെ മോഷണം തടയാനുള്ള ആഗോള ശ്രമങ്ങളിൽ പങ്കാളികളായ 154 രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ 15-ാം സ്ഥാനവും നേടി. നൂറിൽ 85 പോയിന്റാണ് രാജ്യം നേടിയത്. 2023-ലെ കണക്കുകളെ അപേക്ഷിച്ച് സുരക്ഷാ ക്രമീകരണങ്ങളിൽ യുഎഇ മികച്ച പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത്. സുരക്ഷാ നിയന്ത്രണ വിഭാഗത്തിൽ രാജ്യത്തിന്റെ സ്കോർ 66-ൽ നിന്ന് 86 ആയി ഉയർന്നു.