Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 06:59 PM

948 തൊഴിലാളികൾക്ക് അർഹമായ വേതനം തിരികെ നൽകി അബുദാബി

by Raneesha Razak
അബുദാബി : മൂന്ന് മാസത്തിനിടെ കൂട്ടായ തൊഴിൽ തർക്കങ്ങളിൽ ഇടപെട്ട് 948 തൊഴിലാളികൾക്കായി 7.8 ദശലക്ഷം ദിർഹത്തിലധികം (Dh7.8m) തുക വീണ്ടെടുത്ത് അബുദാബി ലേബർ കോടതി. തിങ്കളാഴ്ചയാണ് കോടതി ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. 12.3 ദശലക്ഷം ദിർഹത്തിന്റെ ക്ലെയിമുകളിൽ നിന്നാണ് ആകെ 7,811,933 ദിർഹം കോടതി ഈടാക്കി നൽകിയത്. ഈ പ്രക്രിയയിൽ ഉൾപ്പെട്ട 948 തൊഴിലാളികളിൽ 457 പേർക്കും അവരുടെ അർഹമായ മുഴുവൻ തുകയും പൂർണ്ണമായി ലഭിച്ചു. ബാക്കിയുള്ള 491 തൊഴിലാളികൾക്ക് ഭാഗികമായ തുകയും ലഭ്യമാക്കിയിട്ടുണ്ട്. തൊഴിലാളികൾക്ക് കിട്ടാനുള്ള ബാക്കി തുക കൃത്യസമയത്ത് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ പ്രത്യേക ഗഡു വ്യവസ്ഥകളും (installment plans) കോടതി ഏർപ്പെടുത്തിയിട്ടുണ്ട്.

You may also like