Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:56 PM

ഷാർജ സഫാരി അഞ്ചാം സീസണിനായി ഇന്ന് തുറക്കുന്നു; പുതുതായി എത്തിയത് 186 ജീവികൾ

by Raneesha Razak
ഷാർജ : മൃഗങ്ങളെ അടുത്തറിയാൻ സഹായിക്കുന്ന ഷാർജ സഫാരി അഞ്ചാം സീസണിനായി ഇന്ന് (സെപ്റ്റംബർ 21) വീണ്ടും തുറക്കുന്നു. മെയ് മാസം മുതൽ അടച്ചിട്ടിരുന്ന ഈ പ്രശസ്തമായ കുടുംബ സൗഹൃദ വിനോദസഞ്ചാര കേന്ദ്രമാണ് പുതിയ കാഴ്ചകളോടെ സന്ദർശകരെ വരവേൽക്കുന്നത്. വിജയകരമായ ബ്രീഡിങ്, മൃഗസംരക്ഷണ പരിപാടികൾ എന്നിവയുടെ ഭാഗമായി പുതിയ അതിഥികളായ 186 ജീവികളാണ് ഇത്തവണ സഫാരിയിലുള്ളത്. ദക്ഷിണാഫ്രിക്കൻ ജിറാഫുകൾ, ആനകൾ, സിംഹങ്ങൾ, ഒറിക്‌സ്, ബ്ലൂ വൈൽഡ് ബീസ്റ്റ്, ഇമ്പാല, നിയാല, സീബ്ര തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. സന്ദർശകർക്ക് കൂടുതൽ മികച്ച വന്യജീവി അനുഭവം സമ്മാനിക്കുന്നതിനൊപ്പം പ്രകൃതിയോടുള്ള കരുതലും ഉത്തരവാദിത്തവും വളർത്താൻ ലക്ഷ്യമിട്ടാണ് പുതിയ സീസൺ ഒരുക്കിയിരിക്കുന്നതെന്ന് ഷാർജ എൻവയോൺമെന്റ് ആൻഡ് പ്രൊട്ടക്റ്റഡ് ഏരിയ അതോറിറ്റി (EPAA) ചെയർപേഴ്സൺ ആയിഷ റാഷിദ് ഡീമാസ് വ്യക്തമാക്കി.

You may also like