Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 06:09 PM

പാസ്‌പോർട്ട് പുതുക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധന പ്രതീക്ഷിച്ച് ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ്

by Raneesha Razak

ദുബായ് : പത്ത് വർഷത്തെ കാലാവധിയുള്ള ഫിലിപ്പീൻസ് പാസ്‌പോർട്ടുകളുടെ ആദ്യ ബാച്ചിന്റെ കാലാവധി അവസാനിക്കാറായതോടെ, അപേക്ഷകരുടെ വലിയ തിരക്ക് നേരിടാൻ സജ്ജമായി ദുബായിലെ ഫിലിപ്പീൻസ് കോൺസുലേറ്റ് ജനറൽ. അടുത്ത വർഷം മുതൽ പാസ്‌പോർട്ട് പുതുക്കുന്നതിനായി അപേക്ഷിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടാകുമെന്ന് ഫിലിപ്പീൻസ് കോൺസൽ ജനറൽ അംബ്രോസിയോ ബ്രയാൻ എൻസിസോ മൂന്നാമൻ വ്യക്തമാക്കി.
പത്ത് വർഷത്തെ കാലാവധിയുള്ള പാസ്‌പോർട്ടുകൾ 2028-ൽ കാലാവധി പൂർത്തിയാക്കുന്ന സാഹചര്യത്തിലാണ് മുൻകൂട്ടിയുള്ള തയ്യാറെടുപ്പ്. വിദേശയാത്രകൾക്ക് പാസ്‌പോർട്ടിന് കുറഞ്ഞത് ആറ് മാസത്തെ പ്രാബല്യം വേണമെന്നിരിക്കെ, അടുത്ത വർഷം മുതൽ തന്നെ നിരവധി യാത്രക്കാർ പാസ്‌പോർട്ട് പുതുക്കാനായി കോൺസുലേറ്റിനെ സമീപിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. തിരക്ക് ഒഴിവാക്കാൻ ആവശ്യമായ സംവിധാനങ്ങൾ കോൺസുലേറ്റിൽ ഒരുക്കുന്നുണ്ട്.

You may also like