Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 05:30 PM

വ്യാജ ഗാർഹിക തൊഴിലാളി പരസ്യങ്ങൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി ദുബായ് പോലീസ്

by Raneesha Razak

ദുബായ് : കുറഞ്ഞ നിരക്കിൽ ഗാർഹിക തൊഴിലാളികളെ ലഭ്യമാക്കാമെന്ന് വാഗ്ദാനം ചെയ്യുന്ന വ്യാജ പരസ്യങ്ങൾക്കും ലൈസൻസില്ലാത്ത റിക്രൂട്ട്‌മെന്റ് ഏജൻസികൾക്കുമെതിരെ നിവാസികൾക്ക് തീവ്ര മുന്നറിയിപ്പുമായി ദുബായ് പോലീസ്. ആകർഷകമായ ഓഫറുകളിൽ വീഴുന്നത് വൻ സാമ്പത്തിക നഷ്ടത്തിനും നിയമപരമായ പ്രയാസങ്ങൾക്കും വഴിവെക്കുമെന്ന് പോലീസ് സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ബോധവൽക്കരണ വീഡിയോയിൽ വ്യക്തമാക്കി.
അംഗീകാരമില്ലാത്ത ഏജൻസികൾ വഴി ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നത് വീടുകളുടെ സുരക്ഷയെയും ബാധിച്ചേക്കാം. മോഷണം ഉൾപ്പെടെയുള്ള സുരക്ഷാ ഭീഷണികൾക്കും ഇത് കാരണമായേക്കാമെന്ന് പോലീസ് ചൂണ്ടിക്കാട്ടി. ഏതെങ്കിലും ഏജൻസികളുമായി കരാറിലേർപ്പെടുന്നതിനോ പണം നൽകുന്നതിനോ മുൻപായി, സ്ഥാപനം മാനവശേഷി സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ (MoHRE) ലൈസൻസുള്ളതാണെന്ന് ഉറപ്പുവരുത്തണം. മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അംഗീകൃത റിക്രൂട്ട്‌മെന്റ് ഏജൻസികളുടെ വിവരങ്ങൾ ലഭ്യമാണ്.

You may also like