Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 5, 2026 | 01:21 AM

അബുദാബി വാട്ടർ ആൻഡ് എനർജി വീക്ക് 2026 കർമ്മപദ്ധതി പുറത്തിറക്കി

by Raneesha Razak

അബുദാബി : ആഗോള ജല-ഊർജ്ജ നയരൂപീകരണത്തിൽ തങ്ങളുടെ പ്രമുഖ സ്ഥാനം ഉറപ്പിച്ചുകൊണ്ട്, പ്രഥമ ‘അബുദാബി വാട്ടർ ആൻഡ് എനർജി വീക്ക് 2026’ (Abu Dhabi Water and Energy Week 2026) പരിപാടിയുടെ വിവരങ്ങളും കർമ്മപദ്ധതിയും അബുദാബി ഊർജ്ജ വകുപ്പ് (DoE) പുറത്തുവിട്ടു. 2026 ഡിസംബർ 8 മുതൽ 10 വരെ അബുദാബി നാഷണൽ എക്സിബിഷൻ സെന്ററിലാണ് (ADNEC) ഈ ആഗോള സമ്മേളനം നടക്കുന്നത്. സെനഗലുമായി സഹകരിച്ച് യുഎഇ ആതിഥേയത്വം വഹിക്കുന്ന 2026 ലെ ഐക്യരാഷ്ട്രസഭയുടെ ജല സമ്മേളനത്തോട് (UN Water Conference) അനുബന്ധിച്ചാണ് ഈ പരിപാടിയും സംഘടിപ്പിക്കുന്നത്.
അബുദാബി കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നിർദ്ദേശപ്രകാരമാണ് ജലസുരക്ഷ ഉറപ്പാക്കുന്നതിനും ഊർജ്ജ സ്രോതസ്സുകളുടെ സുസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതിനുമായി ഈ പദ്ധതിക്ക് തുടക്കമിടുന്നത്. ലെജിസ്ലേഷൻ ആൻഡ് പോളിസി സമ്മിറ്റ്, ഫിനാൻസിങ് ആൻഡ് ഇൻവെസ്റ്റ്‌മെന്റ് സമ്മിറ്റ്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ സമ്മിറ്റ് എന്നീ മൂന്ന് പ്രധാന സമ്മേളനങ്ങൾ പരിപാടിയുടെ ഭാഗമായി നടക്കും. ലോകമെമ്പാടുമുള്ള നയരൂപകർത്താക്കൾ, നിക്ഷേപകർ, സാങ്കേതിക വിദഗ്ദ്ധർ എന്നിവരെ പങ്കാളികളാക്കിക്കൊണ്ട് സുസ്ഥിര ജല പരിപാലനത്തിനുള്ള പ്രായോഗിക പരിഹാരങ്ങൾ കണ്ടെത്തുകയാണ് ഈ ആഗോള ഉച്ചകോടിയുടെ പ്രധാന ലക്ഷ്യം.

You may also like