33
ദുബായ്: യുഎഇയിൽ താപനില വീണ്ടും ഉയരുന്നു. ചൊവ്വാഴ്ച രാജ്യത്ത് താപനില 45°C വരെ എത്തുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (NCM) അറിയിച്ചു. രാത്രിയും പുലർച്ചെയും ചിലയിടങ്ങളിൽ മൂടൽമഞ്ഞിനും സാധ്യതയുണ്ട്. കിഴക്കൻ, തെക്കൻ പ്രദേശങ്ങളിൽ ഉച്ചയോടെ കാർമേഘങ്ങൾ രൂപപ്പെടാനും സാധ്യതയുണ്ട്.
പൊതുവെ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ കാലാവസ്ഥയായിരിക്കും അനുഭവപ്പെടുക. തീരദേശങ്ങളിലും ഉൾപ്രദേശങ്ങളിലും രാത്രിയിലും ബുധനാഴ്ച രാവിലെയും ഈർപ്പം വർദ്ധിക്കാനും മൂടൽമഞ്ഞ് അനുഭവപ്പെടാനും സാധ്യതയുണ്ട്.