Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 05:24 PM

മഞ്ഞുമലകളും ആർട്ടിക് കാഴ്ചകളും തേടി യുഎഇ യാത്രികർ

ശീതകാല വിനോദസഞ്ചാരത്തിൽ വൻ വർദ്ധനവ്

by Raneesha Razak

ദുബായ് : 2026/27 ശീതകാല അവധിക്കാലത്ത് മഞ്ഞുമലകളിലേക്കും ആർട്ടിക് സാഹസിക യാത്രകളിലേക്കും തണുപ്പുള്ള രാജ്യങ്ങളിലേക്കും യുഎഇ നിവാസികളുടെ ഒഴുക്ക് വർദ്ധിക്കുന്നു. ഡിനാറ്റ ട്രാവലിന്റെ (dnata Travel) പുതിയ ബുക്കിംഗ് വിവരങ്ങൾ പ്രകാരം ഇത്തവണ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞെടുക്കുന്ന അഞ്ച് അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിൽ ജപ്പാൻ ഇടം നേടിയിട്ടുണ്ട്. ജപ്പാന പുറമെ ഫിൻലാൻഡ്, ഫ്രാൻസ്, സ്വിറ്റ്‌സർലാൻഡ്, ജോർജിയ തുടങ്ങിയ രാജ്യങ്ങളിലേക്കും യുഎഇയിൽ നിന്നുള്ള യാത്രികരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്.
കുടുംബങ്ങൾ, ദമ്പതികൾ, യാത്രാ ഗ്രൂപ്പുകൾ എന്നിവർക്കിടയിൽ സ്കീയിംഗ് (Skiing), നോർത്തേൺ ലൈറ്റ്‌സ് (Northern Lights) ദർശനം, വിന്റർ സ്പോർട്സ് എന്നിവയ്ക്ക് വൻ പ്രിയമാണ് അനുഭവപ്പെടുന്നത്. ഡിനാറ്റ ട്രാവലിന്റെ ശീതകാല പാക്കേജുകൾക്ക് ഒരാൾക്ക് 6,015 ദിർഹം (ആറ് രാത്രി നീളുന്ന ജോർജിയ യാത്ര) മുതൽ 23,750 ദിർഹം (ഫ്രാൻസിലെ മെഗേവിലെ മൂന്ന് രാത്രി സ്റ്റേ) വരെയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പ്രകൃതിയോടും മഞ്ഞുമലകളോടും അടുത്തുള്ള യാത്രകളിലേക്ക് യാത്രികർ താല്പര്യം കാണിക്കുന്നതാണ് ഈ ശീതകാലത്തെ പ്രധാന മാറ്റം.

You may also like