Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 08:35 PM

അബുദാബി ഇ311 ഹൈവേയിൽ സ്പീഡ് ലിമിറ്റ് കുറച്ചു; 1 കിലോമീറ്റർ കൂടിയാലും ഫൈൻ റെഡി

by Raneesha Razak
അബുദാബി : ദുബായ്-അബുദാബി റൂട്ടിൽ പറക്കുന്ന നമ്മുടെ സ്പീഡ് ബ്രേക്കർ ഗ്യാങ് ഒന്നു ശ്രദ്ധിച്ചേ! ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം റോഡിലെ (ഇ311) പ്രധാന സ്ട്രെച്ചിൽ സ്പീഡ് ലിമിറ്റ് വെട്ടിക്കുറച്ചു. ഇതുവരെ 120 km/h ആയിരുന്നു സ്പീഡ് എങ്കിൽ ഇനി മുതൽ അത് 100 km/h ആണ്. ഇന്നുമുതൽ ഈ പുതിയ നിയമം ട്രാക്കിൽ വന്നു കഴിഞ്ഞു. അബുദാബി മൊബിലിറ്റിയാണ് സംഭവം ഒഫീഷ്യലായി അനൗൺസ് ചെയ്തത്.
ഇനി ഡൗട്ടാകുന്നത്, ലിമിറ്റ് 100 ആയിരിക്കുമ്പോൾ വെറുതെ ഒന്നു 101-ൽ തൊട്ടാൽ പണി കിട്ടുമോ എന്നാണ്? ദുബായിലൊക്കെ ചെറിയൊരു ബഫർ ലിമിറ്റ് കാണുമെങ്കിലും അബുദാബിയിൽ ആ കളി നടക്കില്ല! ഇവിടെ സീറോ ടോളറൻസാണ്. റഡാർ കണ്ണ് വെട്ടിക്കാൻ നോക്കേണ്ട, 100 കിലോമീറ്ററാണ് ലിമിറ്റെങ്കിൽ കൃത്യം അവിടെത്തന്നെ ക്യാമറ ക്ലിക്ക് ചെയ്യും.
അതുകൊണ്ട് 100-ന് പകരം 101 കിലോമീറ്റർ സ്പീഡിൽ വണ്ടി ഓടിച്ചാൽപോലും ലിമിറ്റ് ക്രോസ് ചെയ്തതായി കണക്കാക്കും. പെട്ടെന്ന് പോക്കറ്റ് കാലിയാകാൻ വേറെ വഴി നോക്കേണ്ട, 20 കിലോമീറ്റർ വരെ ലിമിറ്റ് കൂടിയാൽ കിട്ടുന്ന 300 ദിർഹത്തിന്റെ ഫൈൻ നേരെ അക്കൗണ്ടിൽ കയറിക്കോളും. അതുകൊണ്ട് യാത്ര ചെയ്യുമ്പോൾ മീറ്ററിൽ കണ്ണ് വെച്ചോളൂ!

You may also like