Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:11 PM

ഭാവിയുടെ മേഖലകളിൽ ഒന്നിച്ചു മുന്നേറാൻ യുഎഇയും ജർമ്മനിയും: വ്യാപാര രംഗത്ത് വൻ വളർച്ച

by Raneesha Razak
ജർമ്മനി : യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ജർമ്മനി സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ഉഭയകക്ഷി ബന്ധത്തിൽ പുതിയ ചരിത്രത്തിന് തുടക്കമിടുന്നു. പരമ്പരാഗത വ്യാപാര ഇടപാടുകൾക്കപ്പുറം നിർമ്മിത ബുദ്ധി (AI), ക്ലീൻ എനർജി, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് എന്നീ അത്യാധുനിക മേഖലകളിലേക്ക് ഈ പങ്കാളിത്തം ശക്തമായി വ്യാപിക്കുകയാണ്.
2025-ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള എണ്ണയിതര ഉഭയകക്ഷി വ്യാപാരം 15.56 ബില്യൺ ഡോളറിലെത്തി, മുൻവർഷത്തെ അപേക്ഷിച്ച് 14.55 ശതമാനം വളർച്ചയാണ് രേഖപ്പെടുത്തിയത്. ഉൽപ്പന്നങ്ങളുടെ കൈമാറ്റത്തോടൊപ്പം സാങ്കേതികവിദ്യ, വ്യാവസായിക പുരോഗതി, ഹരിത ഹൈഡ്രജൻ, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, തൊഴിലവസരങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള ദീർഘകാല നിക്ഷേപങ്ങളിലേക്ക് പങ്കാളിത്തം വഴിമാറുന്നു.
ജിടെക്സ് യൂറോപ്പ് ഉൾപ്പെടെയുള്ള ആഗോള വേദികളിലൂടെ വ്യാവസായിക സാങ്കേതികവിദ്യകളുടെയും സ്റ്റാർട്ടപ്പുകളുടെയും പരസ്പര കൈമാറ്റം ഊർജ്ജിതമായിട്ടുണ്ട്. ജർമ്മനിയുടെ എഞ്ചിനീയറിംഗ് നൈപുണ്യവും യുഎഇയുടെ ശക്തമായ നിക്ഷേപ ശേഷിയും തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനവും സമന്വയിപ്പിച്ച് ഭാവി സമ്പദ്‌വ്യവസ്ഥയിലേക്ക് കടക്കാനാണ് ഇരുരാഷ്ട്രങ്ങളുടെയും തീരുമാനം.

You may also like