Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:11 PM

‘യുഎഇ എമർജൻസി നമ്പർ ഡേ’ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം

by Raneesha Razak
അബുദാബി : അടിയന്തര ഘട്ടങ്ങളിൽ 999 എന്ന നമ്പർ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനായി യുഎഇ ആഭ്യന്തര മന്ത്രാലയം ‘എമിറാറ്റി എമർജൻസി നമ്പർ ഡേ’ ക്യാമ്പെയ്ൻ ആരംഭിച്ചു. സെപ്റ്റംബർ 9 ഈ ബോധവൽക്കരണത്തിനായി വാർഷിക ദിനമായി മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സംഭവങ്ങളുടെ സ്വഭാവത്തിനനുസരിച്ച് ശരിയായ കോൺടാക്റ്റ് നമ്പർ തിരഞ്ഞെടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്യാമ്പെയ്ൻ ഓർമ്മിപ്പിക്കുന്നു.
അടിയന്തര സേവനങ്ങളുടെ പ്രതികരണ സമയം വേഗത്തിലാക്കാനും അതുവഴി ജനങ്ങളുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കാനും ഈ മാതൃക സഹായിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. ‘ഓരോ സെക്കൻഡും വിലപ്പെട്ടതാണ്’ (Every Second Makes a Difference) എന്ന സന്ദേശമാണ് ക്യാമ്പെയ്ൻ മുന്നോട്ടുവെക്കുന്നത്. അടിയന്തര സഹായം ആവശ്യമുള്ളവരിൽ എത്രയും പെട്ടെന്ന് എത്തിച്ചേരുന്നതിന് സേവനങ്ങൾ കൃത്യമായി ഉപയോഗിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

You may also like