Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 3, 2026 | 07:49 PM

ദുബായ്-ഷാർജ റോഡിലെ ഗതാഗതക്കുരുക്കിന് പരിഹാരം

അൽ ഇതിഹാദ് റോഡിൽ പുതിയ വരി തുറന്നു; യാത്രാ സമയം 15% കുറയും

by Raneesha Razak

ദുബായ് : ദുബായ്-ഷാർജ പാതയായ അൽ ഇതിഹാദ് റോഡിൽ യാത്രക്കാർ നേരിടുന്ന കനത്ത ഗതാഗതക്കുരുക്കിന് ആശ്വാസവുമായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA). അൽ ഖിയാദ ഇന്റർസെക്ഷനിൽ വരുത്തിയ പുതിയ റോഡ് വികസനങ്ങളുടെ ഭാഗമായി അൽ ഇതിഹാദ് റോഡിൽ നിന്നും അബു ഹൈൽ, സലാഹ് അൽ ദിൻ തെരുവുകളിലേക്ക് തിരിയുന്ന ഭാഗത്ത് പുതിയ ലെയ്ൻ നിർമ്മിച്ചു. തിരക്കേറിയ സമയങ്ങളിൽ ഈ ജംഗ്ഷനിലെ കാത്തിരിപ്പ് സമയം 15 ശതമാനം വരെ കുറയ്ക്കാൻ ഈ മാറ്റം സഹായിക്കുമെന്ന് ആർടിഎ വ്യക്തമാക്കി. അൽ ഇതിഹാദ് റോഡിൽ നിന്ന് അബു ഹൈൽ സ്ട്രീറ്റിലേക്ക് തിരിഞ്ഞ് സലാഹ് അൽ ദിൻ സ്ട്രീറ്റിലേക്ക് പ്രവേശിക്കാൻ ഇടത്തോട്ടുള്ള പുതിയ ലെയ്നാണ് സജ്ജീകരിച്ചത്. സിഗ്നൽ സംവിധാനങ്ങളിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.

You may also like