16
ദുബായ് : പുതിയ അധ്യയനം ആരംഭിച്ച പശ്ചാത്തലത്തിൽ കുട്ടികളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി ദുബായിലെ അഞ്ഞൂറിലധികം വിദ്യാലയങ്ങളിൽ വിപുലമായ പരിശോധന നടത്തി ദുബായ് മുനിസിപ്പാലിറ്റി. സ്കൂൾ കാന്റീനുകൾ, എസി വിതരണ ശൃംഖലകൾ, ശുദ്ധജല ടാങ്കുകൾ, നീന്തൽക്കുളങ്ങൾ തുടങ്ങി വിദ്യാർത്ഥികളുടെ യൂണിഫോമുകൾ വരെ പരിശോധനയുടെ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
നേരിട്ടുള്ള പരിശോധനകൾക്ക് പുറമെ ഡിജിറ്റൽ സംവിധാനങ്ങൾ ഉപയോഗിച്ചുള്ള സ്മാർട്ട് നിരീക്ഷണവും മുനിസിപ്പാലിറ്റി ശക്തമാക്കിയിട്ടുണ്ട്. ‘ഡിഎം ചെക്ക്ഡ്’ (DM Checked) ആപ്പ് വഴി സ്കൂൾ കാന്റീനുകളുടെ അനുമതി പത്രങ്ങളും ഭക്ഷണത്തിന്റെ പോഷക ഗുണനിലവാരവും ഉദ്യോഗസ്ഥർ തത്സമയം വിലയിരുത്തുന്നു. സുരക്ഷിതവും ആരോഗ്യകരവുമായ ഭക്ഷണ സാധനങ്ങൾ മാത്രം കുട്ടികൾക്ക് ലഭ്യമാക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മുൻകൂട്ടി അംഗീകാരം ലഭിച്ച വിതരണക്കാർക്ക് മാത്രമാണ് വിതരണാനുമതി നൽകിയിരിക്കുന്നത്.