Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 30, 2026 | 10:20 PM

ദുബായ് പോലീസിന്റെ പുതിയ ഹോം ഡെലിവറി സേവനം

കണ്ടുകിട്ടിയ സാധനങ്ങൾ ഇനി നേരിട്ട് വീട്ടിലെത്തും

by Raneesha Nizar

ദുബായ് : ദുബായിൽ വെച്ച് നഷ്ടപ്പെടുകയും പിന്നീട് പോലീസിന് ലഭിക്കുകയും ചെയ്യുന്ന സാധനങ്ങൾ വീടുകളിലോ ഓഫീസുകളിലോ നേരിട്ടെത്തിച്ച് നൽകുന്ന ഡോർസ്റ്റെപ്പ് ഡെലിവറി സേവനത്തിന് ദുബായ് പോലീസ് തുടക്കമിട്ടു. യുഎഇയിലെ ഏഴ് എമിറേറ്റുകളിൽ എവിടെയുള്ളവർക്കും ഈ സേവനം പ്രയോജനപ്പെടുത്താം. സാധനങ്ങൾ കൈപ്പറ്റുന്നതിനായി പോലീസ് സ്റ്റേഷനുകളിലോ സർവീസ് സെന്ററുകളിലോ നേരിട്ടെത്തേണ്ട ബുദ്ധിമുട്ട് ഒഴിവാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
പൊതുജനങ്ങൾക്ക് സേവനങ്ങൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് ഈ പുതിയ സംരംഭം. കണ്ടെടുത്ത തങ്ങളുടെ വസ്തുവകകൾ ഡെലിവറിയായി ലഭിക്കാൻ ആഗ്രഹിക്കുന്നവർക്ക് ദുബായ് പോലീസിന്റെ 901 എന്ന കോൾ സെന്റർ നമ്പറിൽ ബന്ധപ്പെട്ട് ആവശ്യപ്പെടാവുന്നതാണ്.

You may also like