Featured Partner • Sponsored Advertisement
Reboot Computers
Loading info...
Jul 29, 2026 | 06:09 PM

അറബ് മീഡിയ സമ്മിറ്റ് 2026: സ്ട്രാറ്റജിക് പാർട്ട്ണറായി ഡിപി വേൾഡ് തുടരും

by Raneesha Nizar

ദുബായ് : ഈ വർഷം സെപ്റ്റംബറിൽ നടക്കുന്ന അറബ് മീഡിയ സമ്മിറ്റിന്റെ സ്ട്രാറ്റജിക് പാർട്ട്ണറായി പ്രമുഖ പോർട്ട് ഓപ്പറേറ്ററായ ഡിപി വേൾഡ് (DP World) വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. തുടർച്ചയായി പതിനൊന്നാം വർഷമാണ് ഡിപി വേൾഡ് ദുബായ് പ്രസ് ക്ലബ്ബുമായി കൈകോർക്കുന്നത്. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ വെച്ച് നടക്കുന്ന ഉച്ചകോടിയിൽ രാഷ്ട്രീയ-മാധ്യമ രംഗങ്ങളിലെ പ്രമുഖരുൾപ്പെടെ അയ്യായിരത്തിലധികം പ്രതിനിധികൾ പങ്കെടുക്കും. മാധ്യമ രംഗത്തെ പ്രാദേശിക, ആഗോള വളർച്ചയ്ക്കും യുഎഇയുടെ നയതന്ത്ര പ്രതിച്ഛായ വർദ്ധിപ്പിക്കുന്നതിനും ഈ പങ്കാളിത്തം സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി.

You may also like