Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 4, 2026 | 11:07 PM

അൽ ദഫ്രയിൽ രണ്ട് പുതിയ റെയിൽവേ സ്റ്റേഷനുകൾ

ലീവ, മദീനത്ത് സായിദ് സ്റ്റേഷനുകൾ ഓപ്പണാകുന്നു

by Raneesha Razak

അബുദാബി : യു.എ.ഇയിലെ ദേശീയ റെയിൽവേ ശൃംഖലയായ ഇത്തിഹാദ് റെയിലിന്റെ അൽ ദഫ്ര മേഖലയിലെ മദീനത്ത് സായിദ്, ലീവ പാസഞ്ചർ സ്റ്റേഷനുകളുടെ ഉദ്ഘാടനം നവംബർ 30-ലേക്ക് മുന്നോട്ട് വെച്ചു. ഡിസംബർ 30-ന് തുറക്കാനിരുന്ന ഈ സ്റ്റേഷനുകൾ, അൽ ദഫ്രയിലെ വാർഷിക ഉത്സവങ്ങൾക്കും മറ്റ് പരിപാടികൾക്കും മുന്നോടിയായി യാത്രികർക്ക് സൗകര്യമൊരുക്കുന്നതിനായാണ് ഒരു മാസം മുൻപേ പ്രവർത്തനസജ്ജമാക്കുന്നത്. അൽ ദഫ്ര ഭരണാധികാരിയുടെ പ്രതിനിധി ഷെയ്ഖ് ഹംദാൻ ബിൻ സായിദ് അൽ നഹ്‌യാനാണ് ഇത് സംബന്ധിച്ച നിർദ്ദേശം നൽകിയത്. രാജ്യത്തെ വിവിധ പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇത്തിഹാദ് റെയിൽ സർവീസ് ജനങ്ങൾക്ക് മികച്ച ഗതാഗത സൗകര്യമാണ് ഉറപ്പുനൽകുന്നത്.

You may also like