ദുബായ് : വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ബുള്ളിയിംഗ് (Bullying), വൈപ്പിംഗ് (Vaping), ഗെയിമിംഗ് അഡിക്ഷൻ (Gaming addiction) തുടങ്ങിയ തെറ്റായ ശീലങ്ങൾ തടയുന്നതിനായി വിദ്യാലയങ്ങളിൽ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പുതിയ ബോധവൽക്കരണ പദ്ധതിക്ക് തുടക്കം കുറിച്ചു. ദുബായ് വിമൻസ് അസോസിയേഷൻ നിർദ്ദേശിച്ച ‘ഫെനോമിന ആൻഡ് സൊല്യൂഷൻസ്’ (Phenomena and Solutions) എന്ന പദ്ധതിയാണ് സ്കൂളുകളിൽ നടപ്പിലാക്കുന്നത്.
എല്ലാ സ്കൂൾ തലങ്ങളിലുമുള്ള ആൺകുട്ടികളെയും പെൺകുട്ടികളെയും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിൽ പ്രതിമാസ പ്രഭാഷണങ്ങൾ, വർക്ക്ഷോപ്പുകൾ, ഡിജിറ്റൽ സുരക്ഷാ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിദ്യാർത്ഥികളിൽ ആത്മവിശ്വാസം വളർത്തുക, മാനസിക-ശാരീരിക ആരോഗ്യം മെച്ചപ്പെടുത്തുക, പഠനത്തിലുള്ള താല്പര്യം വർദ്ധിപ്പിക്കുക എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. സർവേകളിലൂടെയും രക്ഷിതാക്കളുടെയും സ്കൂളുകളുടെയും അഭിപ്രായങ്ങൾ സ്വീകരിച്ചും പദ്ധതിയുടെ പുരോഗതി പതിവായി വിലയിരുത്തും.
5
previous post