Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 2, 2026 | 04:25 PM

യു.എ.ഇ-ചൈന ബിസിനസ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്

by Raneesha Razak

ചൈന : മിഡിൽ ഈസ്റ്റും ഈസ്റ്റ് ഏഷ്യയും തമ്മിലുള്ള അതിർത്തി കടന്നുള്ള ബിസിനസ്സ്, നിക്ഷേപം, ഉപദേശക സേവനങ്ങൾ എന്നിവ ശക്തമാക്കുന്നതിനായി യു.എ.ഇ കമ്പനികളും മുൻനിര ചൈനീസ് നിയമ സ്ഥാപനവും തന്ത്രപ്രധാന പങ്കാളിത്തത്തിൽ ഒപ്പുവെച്ചു. യു.എ.ഇ കോർപ്പറേറ്റ് സർവീസ് പ്രൊവൈഡറായ ‘ദി കോർപ്പറേറ്റ് ഗ്രൂപ്പ്’ (TCG), ‘അഹമ്മദ് അൽ റഈസി അഡ്വക്കേറ്റ്സ് & ലീഗൽ കൺസൾട്ടന്റ്സ്’, ചൈനയിലെ ‘വിൻ ലോങ് ഗ്വാങ്ഡോങ് ലാ ഫേം’ (WLG) എന്നിവരാണ് കരാറിൽ ഏർപ്പെട്ടത്. ചൈനയിലെ ഗ്വാങ്ഷൂവിൽ വെച്ചാണ് ധാരണാപത്രം (MOU) ഒപ്പുവെച്ചത്.
യു.എ.ഇ, ജി.സി.സി, ചൈന എന്നീ വിപണികളിലേക്ക് പ്രവേശിക്കാൻ ആഗ്രഹിക്കുന്ന കമ്പനികൾക്ക് കമ്പനി രൂപീകരണം, കോർപ്പറേറ്റ് സ്ട്രക്ചറിംഗ്, റെഗുലേറ്ററി കംപ്ലയൻസ്, മാർക്കറ്റ് എൻട്രി സ്ട്രാറ്റജികൾ തുടങ്ങിയ മേഖലകളിൽ സംയുക്ത പിന്തുണ നൽകുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം. ജി.സി.സിയും ചൈനയും തമ്മിലുള്ള സാമ്പത്തിക ബന്ധവും വ്യാപാരവും വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്റ്റാർട്ടപ്പുകൾ, ചെറുകിട സംരംഭങ്ങൾ, മൾട്ടിനാഷണൽ കമ്പനികൾ എന്നിവർക്കായി ഈ പുതിയ പ്ലാറ്റ്‌ഫോം രൂപീകരിച്ചിരിക്കുന്നത്.

You may also like