Featured Partner • Sponsored Advertisement
Reboot Computers
Loading info...
Oct 12, 2026 | 04:33 PM

ജി.സി.സി ഒന്ന് പതറിയപ്പോൾ യു.എ.ഇ മാസായി; ഇ-കൊമേഴ്സിൽ ഫുൾ ഓൺ വൈബ്

by Raneesha Razak

ദുബായ് : ഗൾഫ് മേഖലയിൽ ഓൺലൈൻ വിൽപ്പനയിൽ മന്ദഗതി പ്രകടമാകുമ്പോഴും 2026-ന്റെ ആദ്യ പകുതിയിൽ യു.എ.ഇയിലെ ഇ-കൊമേഴ്സ് വിപണി വളർച്ച കൈവരിച്ചതായി പുതിയ പഠനം. ആകെ ഇടപാടുകളുടെ എണ്ണത്തിൽ കുറവുണ്ടായെങ്കിലും, ആളുകൾ ഉയർന്ന തുകയുടെയും മൂല്യമുള്ളതുമായ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ തുടങ്ങിയതോടെ ശരാശരി ഓർഡർ മൂല്യം 97 ഡോളറിൽ നിന്ന് 111 ഡോളറായി ഉയർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആകെ ഓൺലൈൻ വാങ്ങലുകളുടെ 53 ശതമാനവും സ്മാർട്ട്‌ഫോണുകൾ വഴിയാണ് നടന്നത്.

You may also like